ADVERTISEMENT

പത്തനംതിട്ട ∙ മലയാലപ്പുഴയിൽ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. മലയാലപ്പുഴ താഴം നക്കര വെള്ളാവൂർ ഹരിശ്ചന്ദ്രൻ (62), ഭാര്യ ലളിത (49) എന്നിവരാണ് മരിച്ചത്. ഭാര്യ കിടപ്പു മുറിയിൽ രക്തത്തിൽ കുളിച്ച നിലയിലും ഭർത്താവിനെ സ്വീകരണ മുറിയിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്. 

ഹരിശ്ചന്ദ്രൻ ഭാര്യയെ കോടാലി കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തി ഹരിശ്ചന്ദ്രൻ വീട്ടിൽ സ്ഥിരമായി ബഹളം ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകി. പൊലീസ് സ്റ്റേഷന് ഏതാനും മീറ്റർ അകലെയാണ് കൊലപാതകം നടന്ന വീട്.  മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മക്കൾ: ഹരീഷ് (യുപി), ഗിരീഷ്.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com