മരിച്ച ജീവനക്കാരനെ സ്ഥിരപ്പെടുത്തി സർക്കാർ ഉത്തരവ്

nagaraj
SHARE

മറയൂർ ∙ മരിച്ചതിന്റെ 325 –ാം ദിവസം സ്ഥിരജോലി ലഭിച്ച് യുവാവ്. വനം വകുപ്പാണ് മരിച്ചു പോയ താൽക്കാലിക ജീവനക്കാരനെ സ്ഥിരപ്പെടുത്തി ഉത്തരവിറക്കിയത്. മൂന്നാർ ഡിവിഷനിൽ ചിന്നാർ വന്യജീവി സങ്കേതത്തിൽ താൽക്കാലിക വാച്ചറായിരുന്ന, മറയൂർ പട്ടിക്കാട് സ്വദേശി മുത്തുസ്വാമിയുടെ മകൻ നാഗരാജിനെ (46) ആണ് ഈ മാസം 3ന് ഇറങ്ങിയ ഉത്തരവ് പ്രകാരം സ്ഥിരപ്പെടുത്തിയിരിക്കുന്നത്.

കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ 2018 ഡിസംബർ 14 ന് നാഗരാജ്  മരിച്ചു. ജീവിച്ചിരിപ്പില്ലാത്ത ജീവനക്കാരനെ സ്ഥിരപ്പെടുത്തി അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. 

2018 നവംബർ 10 ന് രാവിലെ 9ന് ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ ചുങ്കം ഔട്ട് പോസ്റ്റിൽ നിന്നു ജോലി ചെയ്തു മടങ്ങവേ ചമ്പക്കാടിനു സമീപത്ത് കാട്ടാനയുടെ ആക്രമണത്തിൽ നാഗരാജിനു ഗുരുതരമായി പരുക്കേറ്റിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

  2013ൽ  234 വാച്ചർമാരെ സ്ഥിരപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ അർഹതയുണ്ടായിട്ടും നാഗരാജ് ഈ ലിസ്റ്റിൽ ഉൾപ്പെട്ടില്ല. അന്ന് ഇറക്കിയ ഉത്തരവിൽ ഉൾപ്പെടാതെ വന്ന അർഹതയുള്ള 35 പേരെ സ്ഥിരപ്പെടുത്തിയാണ് ഈ മാസം 3ന് വീണ്ടും സർക്കാർ ഉത്തരവിറക്കിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA