ADVERTISEMENT

കൊച്ചി∙ ഒരു വർഷമായി പൂട്ടിക്കിടക്കുന്ന വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ്‌ (എച്ച്‌എൻഎൽ) കമ്പനി ഏറ്റെടുക്കാനുള്ള റിപ്പോർട്ട് സംസ്ഥാന സർക്കാർ ദേശീയ കമ്പനി ലോ ട്രൈബ്യൂണലിനു സമർപ്പിച്ചു. കാക്കനാട് വാഴക്കാലയിൽ പ്രവർത്തിക്കുന്ന ട്രൈബ്യൂണലിന്റെ കേരള ബെഞ്ചിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. കമ്പനിയുടെ 420 കോടി രൂപ ബാധ്യതയും സർക്കാർ ഏറ്റെടുക്കും.

കമ്പനിയുടെ ബാധ്യതയുടെ 30% ഒഴിവാക്കി ബാക്കി നൽകും. ജീവനക്കാർക്കു കൊടുക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും നൽകും. 25 കോടി രൂപ വിലമതിക്കുന്ന മുഴുവൻ ഓഹരിയും സർക്കാർ വാങ്ങും. കമ്പനി സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖകൾ സർക്കാർ ഹാജരാക്കി.

വിൽപനയ്ക്കു കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയ ലിക്വിഡേറ്റർ ഭൂമി വിട്ടുനൽകാൻ തയാറാകാത്തതാണ് ഏറ്റെടുക്കലിനു പ്രധാന തടസ്സമായത്‌.

എച്ച്എൻഎൽ സ്ഥാപിക്കാൻ 700 ഏക്കർ ഭൂമിയും അസംസ്‌കൃത വസ്തുക്കളുടെ പരിപാലനത്തിന് 5,000 ഏക്കർ പാട്ടഭൂമിയും സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്. ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന വ്യവസ്ഥയിലാണ് സ്ഥലം കൈമാറിയത്. 19 നു ട്രൈബ്യൂണൽ വാദം കേൾക്കും.

English summary: Kerala govt. to take over Vellore Hindustan Newsprint

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com