ADVERTISEMENT

തിരുവനന്തപുരം ∙ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുൾബുൾ ചുഴലിക്കാറ്റ് അതിതീവ്രമായി മാറി. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗമാർജിച്ച ചുഴലിക്കാറ്റ് ഒഡീഷയുടെ തീരത്തു നിന്ന് 310 മീറ്റർ അകലെയാണിപ്പോൾ. ബംഗാൾ തീരത്തേക്കാണു നീങ്ങുന്നതെങ്കിലും ഇന്നു വൈകിട്ടോടെ ശക്തി കുറയുമെന്നാണു വിലയിരുത്തൽ.

ഇടുക്കി, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്നു ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ കോട്ടയം, ഇടുക്കി, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ട് നൽകിയിട്ടുണ്ട്.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com