ADVERTISEMENT

അട്ടപ്പാടി / കോയമ്പത്തൂർ ∙ 4 മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ച മേലേ മഞ്ചിക്കണ്ടി വനത്തിൽ നിന്നു രക്ഷപ്പെട്ടതായി കരുതുന്ന ഛത്തീസ്ഗഡ് സ്വദേശി ദീപക് (ചന്ദ്രു) തമിഴ്നാട് നക്സൽ വിരുദ്ധ സേന (എസ്ടിഎഫ്) യുടെ പിടിയിലായി. ദീപക് കേരളത്തിലെ മാവോയിസ്റ്റുകൾക്കു സായുധ പരിശീലനം നൽകുന്ന വിഡിയോ കഴിഞ്ഞ ദിവസം കേരള പൊലീസിന്റേതായി പ്രചരിച്ചിരുന്നു.

ഇന്നലെ രാവിലെ സംസ്ഥാനാതിർത്തിയിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെ തമിഴ്നാട്ടിലെ തേമ്പുക്കര, ധൂമനൂർ ആദിവാസി ഗ്രാമങ്ങൾക്കു സമീപം കാട്ടിൽ പതിവു പട്രോളിങ്ങിനിടെയാണു ദീപക്കിനെ പിടികൂടിയത്. ഒരു നാടൻ തോക്കും ഏതാനും ആനുകാലിക പ്രസിദ്ധീകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി എസ്ടിഎഫ് എഡിജിപി സുനിൽകുമാർ അറിയിച്ചു. കൂടെയുണ്ടായിരുന്ന 2 പേർ രക്ഷപ്പെട്ടതായി സൂചനയുണ്ട്. ഇടതു കാൽമുട്ടിൽ മുറിവുള്ള ദീപക്കിനെ തടാകം വീരപാണ്ടിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.

ആശുപത്രിയിൽ മാവോയിസ്റ്റ് മുദ്രാവാക്യം വിളിച്ചപ്പോൾ പൊലീസ് തടഞ്ഞു. 28നും 29നുമായി 4 പേർ മരിച്ച വെടിവയ്പിനിടെ ദീപക്കും മറ്റൊരാളും കടന്നുകളഞ്ഞതായി പൊലീസ് വ്യക്തമാക്കിയിരുന്നു. ദീപക്കിന്റെ കാലിലെ മുറിവ് അന്നു സംഭവിച്ചതാണോ എന്നു വ്യക്തമല്ല. വർഷങ്ങൾക്കു മുൻപ് ഒഡീഷ കോറപുട്ടിലെ ഒരു സായുധ പൊലീസ് റിസർവ് ക്യാംപിൽ നിന്നു തോക്കുകൾ മോഷ്ടിച്ച് ഇയാളും ഭാര്യയും കേരളത്തിലെത്തിയതാണെന്നു പൊലീസ് പറയുന്നു.

English Summary: Maoist leader deepak arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com