ADVERTISEMENT

ചെന്നൈ ∙ നീറ്റ് ആൾമാറാട്ട കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നു പരാതി ലഭിച്ചതായി സിബിഐ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. കേരളത്തിൽ നിന്ന് ഒന്നും ത‌മിഴ്നാട്ടിൽ നിന്നു രണ്ടും പരാതികളാണു ലഭിച്ചത്. കൊച്ചിയിൽ നിന്നു ലഭിച്ച പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. ആൾമാറാട്ടവുമായി ബന്ധപ്പെട്ടു നേരിട്ടു പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ അറിയിക്കണമെന്നു കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടിരുന്നു. 

നീറ്റ് പരീക്ഷ എഴുതിയ ‘അപരന്മാർ’ കേരളത്തിൽ നിന്നുള്ളവരാണെന്നു നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ,  ആൾമാറാട്ടം നടത്തി കേരളത്തിലെ മെഡിക്കൽ കോളജുകളിൽ  പ്രവേശനം നേടിയതായി സ്ഥിരീകരിച്ചിരുന്നില്ല. 

ഇതിനിടെ, കേസിൽ അറസ്റ്റിലായ മലയാളി ഡേവിസിന്റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ഡേവിസിന്റെ മകൻ രാഹുലിനു നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ചെന്നൈയിലെ  അഞ്ചു സ്വകാര്യ മെഡിക്കൽ കോളജുകളിലെ ഒന്നാം വർഷം എംബിബിഎസ് വിദ്യാർഥികളായ 16 പേർ വിരലടയാളം നൽകിയിട്ടില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇതിൽ ഒരാൾ നീറ്റ് ആൾമാറാട്ട കേസിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. 

English summary: NEET exam complaints from Kerala

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com