നികുതി അടച്ചു; പൃഥിരാജിന്റെ കാർ റജിസ്റ്റർ ചെയ്തു

Prithviraj Sukumaran
SHARE

കാക്കനാട് ∙ നടൻ പൃഥിരാജിന്റെ കാറിന്റെ വില രേഖപ്പെടുത്തിയതിൽ 30 ലക്ഷം രൂപയുടെ വ്യത്യാസം ഉണ്ടായതിനാൽ ആർടിഒ തടഞ്ഞ റജിസ്ട്രേഷൻ നികുതിയുടെ ബാക്കി തുകയും അടച്ചതിനെ തുടർന്നു പൂർത്തിയാക്കി.

ഇന്നലെ നടൻ 9,54,350 രൂപ അടച്ചു. 42,42,000 രൂപ നേരത്തെ അടച്ചിരുന്നെങ്കിലും വാഹനത്തിന്റെ യഥാർഥ വിലയ്ക്കുള്ള നികുതി ആയില്ലെന്ന കാരണത്താലാണ് റജിസ്ട്രേഷൻ തടഞ്ഞത്. 1.64 കോടി രൂപ കമ്പനി വിലയുള്ള ആഡംബര കാറിന്റെ റജിസ്ട്രേഷനുള്ള അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച ബില്ലിൽ 1.34 കോടി രൂപയാണ് രേഖപ്പെടുത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA