ADVERTISEMENT

പാലക്കാട് ∙ വാളയാർ കേസിൽ സഹോദരിമാർ കൊല്ലപ്പെട്ടതാകാമെന്ന സൂചന പൊലീസ് അന്വേഷിച്ചിട്ടില്ലെന്നും അതു ചൂണ്ടിക്കാട്ടി വീണ്ടും മജിസ്ട്രേട്ട് കോടതിയെ സമീപിച്ചാൽ പുനരന്വേഷണം സാധ്യമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

കുട്ടികളെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാമെന്ന സൂചന പൊലീസ് ഒരു ഘട്ടത്തിലും അന്വേഷിച്ചിട്ടില്ല. അതിനാൽ ആ കാര്യം അന്വേഷിക്കുന്നതിനു തടസ്സമില്ല. അന്നു ചുമത്തിയ വകുപ്പുകൾ ചേർക്കാൻ കഴിയില്ലെന്നേയുള്ളൂ.  ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചാൽ പരിശോധന സാധ്യമാണ്. പുനരന്വേഷണം സിബിഐയെ ഏൽപിക്കുകയും ചെയ്യാം. ഈ കാര്യങ്ങൾ വ്യക്തമാക്കി തിങ്കളാഴ്ച മുഖ്യമന്ത്രിക്കു കത്തു നൽകും. 

കുട്ടികളുടെ മാതാപിതാക്കളെ തിരുവനന്തപുരത്തേക്കു വിളിച്ചുവരുത്തി, നിങ്ങൾ കേസ് കൊടുത്താൽ സർക്കാർ എതിർക്കില്ലെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. അവരെന്തോ തെറ്റ് ചെയ്തു എന്ന തരത്തിലായിരുന്നു സമീപനം. മുഖ്യമന്ത്രി അവരെ വിളിപ്പിക്കുകയല്ല അദ്ദേഹം വാളയാറിൽ എത്തുകയായിരുന്നു വേണ്ടത്.

കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടില്ലെന്നും സർക്കാർ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതു കൊണ്ടാണ് അപ്പീൽ നൽകാത്തതെന്നും രമേശ് പറഞ്ഞു.വാളയാറിൽ കുട്ടികളുടെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com