ADVERTISEMENT

തിരുവനന്തപുരം ∙ ട്രാൻസ്‌ജെൻഡറുകളുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുമെന്നു മന്ത്രി കെ.കെ.ശൈലജ. രാജ്യത്താദ്യമായി സംഘടിപ്പിച്ച ട്രാൻസ്ജെൻഡർ കലാമേള ‘വർണപ്പകിട്ട്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു സൗകര്യമൊരുക്കും. മെഡിക്കൽ കോളജുകളെ സജ്ജമാക്കുന്നതിന്റെ ആദ്യപടിയായി കോട്ടയം മെഡിക്കൽ കോളജിൽ ട്രാൻസ്‌ജെൻഡർ ക്ലിനിക് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.  

വിവിധ മേഖലകളിൽ മികവു തെളിയിച്ച ശ്രീക്കുട്ടി നമിത, എസ്.ശ്യാമ, പ്രഭ, പ്രമോദ് പ്രമീള, ശ്രേയ ലക്ഷ്മി, വിജയ രാജമല്ലിക, ഫൈസൽ ഫൈസു, സിസിലി ജോർജ്, തൃപ്തി, ആദം ഹാരി, ഹെയ്ദി സാദിയ എന്നിവരെ ധനസഹായം നൽകി ആദരിച്ചു.

ഡപ്യൂട്ടി മേയർ രാഖി രവികുമാർ അധ്യക്ഷയായി. സാമൂഹികനീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജ്, സ്റ്റേറ്റ് ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം ശീതൾ ശ്യാം തുടങ്ങിയവർ പ്രസംഗിച്ചു.

English summary: Transgender Fest in Trivandrum

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com