ADVERTISEMENT

കോട്ടയം ∙ പാലാ തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് വോട്ടുകൾ ചോർന്നിട്ടില്ലെന്നു സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. താൻ പങ്കെടുത്ത ബിഡിജെഎസ്  കൺവൻഷനിൽ പോലും സ്ഥാനാർഥി പങ്കെടുത്തില്ല. കോട്ടയത്തു ബിഡിജെഎസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുമായി അകൽച്ച ഇല്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമുള്ള സംവിധാനം എന്ന നിലയിലുള്ള എൻഡിഎ പ്രവർത്തനത്തിനു മാറ്റം വരണം.

ബിജെപി ഒറ്റയ്ക്കു നിന്നാൽ ഒന്നും ചെയ്യാനാവില്ലെന്നും  പദവികൾ കിട്ടാത്തതിൽ പരാതിയില്ലെന്നും തുഷാർ പറഞ്ഞു.  ഡിസംബർ അഞ്ചിന് പാർട്ടി ജന്മദിനം സംസ്ഥാന, ജില്ലാ തലങ്ങളിൽ ആഘോഷിക്കും.എസ്എൻഡിപി സൈബർ സേന  സംസ്ഥാന യോഗം തുഷാർ ഉദ്ഘാടനം ചെയ്തു. യോഗം കൗൺസിലർ സന്ദീപ് പച്ചയിൽ അധ്യക്ഷത വഹിച്ചു.  സംസ്ഥാന ജനൽ സെക്രട്ടറിമാരായ ടി.വി.ബാബു, സുഭാഷ് വാസു, എ.ജി.തങ്കപ്പൻ, കെ.പത്മകുമാർ, രാജേഷ് നെടുമങ്ങാട്, സിനിൽ മുണ്ടപ്പള്ളി, സോമശേഖരൻ നായർ, ഗോപകുമാർ, സംഗീത വിശ്വനാഥ്, പൈലി വാത്യാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: അനീഷ് പുല്ലുവേലി (ചെയർമാൻ) അനിരുദ്ധ് കാർത്തികേയൻ (വൈസ് ചെയർമാൻ) സുധീർകുമാർ ചോറ്റാനിക്കര (കൺവീനർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com