ADVERTISEMENT

കണ്ണൂർ∙ സെൻട്രൽ ജയിൽ 2 തടവുകാർക്ക് മിന്നലേറ്റു. ഇന്നലെ വൈകിട്ട് 4.15നു പത്താം ബ്ലോക്കിലാണ് സംഭവം. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട വയനാട് സ്വദേശി മണി ബാലൻ (47), മലപ്പുറം സ്വദേശി റിയാസ് (48) എന്നിവർക്കാണ് മിന്നലേറ്റത്.

 ഗുരുതരമായി പൊള്ളലേറ്റ മണി ബാലനെ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിയാസ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

ശക്തമായ ഇടിമിന്നലിൽ ഓടിട്ട കെട്ടിടത്തിന്റെ പഴകിയ കൽത്തൂൺ തകർന്നു വീണു. വരാന്തയിൽ നിൽക്കവേയാണ് ഇരുവർക്കും മിന്നലേറ്റത്.  കല്ലിന്റെ ചീളുകൾ തെറിച്ചും ഇരുവർക്കും പരുക്കേറ്റു. ജയിൽ ജീവനക്കാർ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 

കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട റിയാസ് 2017 മുതലും പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട മണി ബാലൻ 2016 മുതലും ശിക്ഷ അനുഭവിച്ചു വരികയാണ്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com