ADVERTISEMENT

തൊടുപുഴ ∙ ‘ഈശോയേ, പറ്റുമെങ്കിൽ അവളെ ഒരു മാലാഖയാക്കണം, ബോധമില്ലാത്ത ഞങ്ങളുടെ കുടുംബങ്ങൾക്ക് ഒരു സംരക്ഷണമായി, ഓർമപ്പെടുത്തലായി’  ജൊവാനയുടെ ചിത്രം പങ്കുവച്ച് റിജോഷിന്റെ സഹോദരൻ ഫാ. വിജോഷ് മുള്ളൂർ ഫെയ്സ്ബുക്കിൽ ഇങ്ങനെ കുറിച്ചു. പോസ്റ്റിൽ നിന്ന്. ‘കളകൾ പറിക്കണ്ട , ഒരു പക്ഷെ നിങ്ങൾ വിളയും കൂടെ പറിക്കാൻ ഇടയാകും എന്ന് പറഞ്ഞിട്ട് , എന്തിനാണീശോ ഈ മാലാഖ കുഞ്ഞിനെ കളകളോടൊപ്പം നീ വിട്ടുകൊടുത്തത്....

നല്ല പൂവിനെ നീ പറിച്ചെടുത്തതു ഞങ്ങളുടെ ഹൃദയത്തിൽ നിന്നാണ് ട്ടോ! ഇനി ഒന്നു മാത്രമേ പറയാനുള്ളൂ നിന്നോട്, ചീഞ്ഞളിഞ്ഞ ഞങ്ങളുടെ നിലത്തിൽ നിന്നു നിന്റെ തോട്ടത്തിലെ നല്ല മണ്ണിലേക്ക് നീ മാറ്റി നട്ട അവൾ പൂക്കുമ്പോൾ ഭൂമിയിലെ ഈ കാട്ടു ചെടികളെ ഓർക്കണേ... നിന്നെയും നിന്റെ പപ്പയേയും ഓർത്തു ചങ്കുപിടയ്ക്കുന്ന ഒരു കുടുംബം താഴെയുണ്ട്. അതിൽ നിന്റെ വല്യാച്ചനും പിന്നെ ഞങ്ങളുമുണ്ട് ട്ടോ- ഫാദർ വിജേഷ് മുള്ളൂർ വ്യക്തമാക്കി.

റിജോഷ് വധക്കേസിലെ പ്രതിയുടെ നില ഗുരുതരം

santhanpara

രാജകുമാരി ∙  ശാന്തൻപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരൻ റിജോഷിനെ  കൊലപ്പെടുത്തിയ കേസിലെ പ്രതി ഫാം ഹൗസ് മാനേജർ വസീമിന്റെ(32) നില അതീവ ഗുരുതരം.  സംഭവശേഷം ഒളിവിൽ പോയ തൃശൂർ സ്വദേശി വസീമും റിജോഷിന്റെ ഭാര്യ ലിജിയും മുംബൈയിലെ ലോഡ്ജിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ആശുപത്രിയിലാണ്. ലിജി(29) അപകട നില തരണംചെയ്തു. 

ഇവർ വിഷം നൽകി കൊലപ്പെടുത്തിയ മകൾ ജൊവാനയുടെ(2) മൃതദേഹം ഇന്നു  നാട്ടിലെത്തിക്കും. മൃതദേഹം ഏറ്റുവാങ്ങാൻ റിജോഷിന്റെ സഹോദരങ്ങളായ ഫാ.വിജോഷ് മുല്ലൂർ, ജിജോഷ്  എന്നിവർ മുംബൈയിൽ എത്തി. കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ലിജിക്കും വസീമിനും എതിരെ പൻവേൽ സെൻട്രൽ പൊലീസ് കേസെടുത്തു. 

മരിച്ച ജൊവാന, ലിജി, വസീം
മരിച്ച ജൊവാന, ലിജി, വസീം

റിജോഷി(31)ന്റെ മൃതദേഹം കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണു ഫാം ഹൗസിനു സമീപം കുഴിച്ചു മൂടിയ നിലയിൽ കണ്ടത്. അന്വേഷണം വഴി തിരിച്ചു വിടാൻ ശ്രമിച്ചതിന് വസീമിന്റെ സഹോദരൻ ഫഹാദ്(25) അറസ്റ്റിലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com