ജോളിയെ കൂടത്തായിയിൽ എത്തിച്ച് തെളിവെടുത്തു

jolly-koodathai-serial-killer-new
SHARE

താമരശ്ശേരി ∙ പൊന്നാമറ്റം ടോം തോമസ് വധക്കേസിൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ജോളി ജോസഫി (47) നെ ഇന്നലെ കൂടത്തായിയിൽ എത്തിച്ചു തെളിവെടുപ്പു നടത്തി. പൊന്നാമറ്റം വീട്ടിലെത്തിച്ച് സയനൈഡ് നൽകിയ മുറിയിലും മറ്റും പരിശോധന നടത്തി. ജോളിയുടെ ആദ്യ ഭർത്താവ് റോയി തോമസിന്റെ പിതാവ് ടോം തോമസ് 2008 ഓഗസ്റ്റ് 26നാണ് മരിച്ചത്. ടോം തോമസിന്റെ പേരിലുള്ള വീടും സ്ഥലവും സ്വന്തമാക്കുന്നതിനു വേണ്ടി പതിവായി കഴിക്കുന്ന വൈറ്റമിൻ ക്യാപ്സ്യൂളിൽ സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.

English Summary: Koodathai Serial Murders

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA