ADVERTISEMENT

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് ദീർഘകാല പരിഹാരമാകുമെന്നു പ്രതീക്ഷിക്കുന്ന ഇടമൺ - കൊച്ചി പവർ ഹൈവേയുടെ ഉദ്ഘാടനം ഇന്ന് അടൂരിൽ മുഖ്യമന്ത്രിനിർവഹിക്കും.തമിഴ്നാട്ടിലെ കൂടംകുളംആണവനിലയത്തിൽനിന്നു കേരളത്തിലേക്കു വൈദ്യുതി എത്തിക്കുന്ന പദ്ധതിയാണിത്.

ദൂരം – 148 കിലോമീറ്റർടവറുകൾ – 447 ചെലവ് – 1300 കോടി രൂപ.

 കടന്നുപോകുന്നത് കൊല്ലം (22 കി.മീ), പത്തനംതിട്ട (47 കി.മീ), കോട്ടയം (51 കി.മീ), എറണാകുളം (28 കിമീ)

 ലൈൻ കടന്നു പോകുന്ന ഇടനാഴിയുടെ വീതി – 16 മീറ്റർ.

 പ്രവർത്തനാനുമതി ലഭിച്ചത് – 2005 ഓഗസ്റ്റ് 29ന്

 എതിർപ്പുകളെ തുടർന്ന് മുടങ്ങി. പൂർണ തോതിൽ ലൈൻ വലിക്കൽ ആരംഭിച്ചത് 2017ൽ.

2019 സെപ്റ്റംബർ 14നു പൂർത്തിയാക്കി.

 നിർമാണം – കെഇസി ഇന്റർനാഷനൽ ലിമിറ്റഡ്.ഇടമൺ - കൊച്ചി പവർ ഹൈവേയുടെ ഉദ്ഘാടനം ഇന്ന് അടൂരിൽ മുഖ്യമന്ത്രി നിർവഹിക്കും.തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തിൽനിന്നു കേരളത്തിലേക്കു വൈദ്യുതി എത്തിക്കുന്ന പദ്ധതിയാണിത്.

ഇടമൺ - കൊച്ചി പവർ ഹൈവേയുടെ ഉദ്ഘാടനം ഇന്ന് അടൂരിൽ മുഖ്യമന്ത്രി 

നിർവഹിക്കും.തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തിൽനിന്നു കേരളത്തിലേക്കു വൈദ്യുതി എത്തിക്കുന്ന പദ്ധതിയാണിത്.

കേരളത്തിന്റെ നേട്ടം

ലഭിക്കുന്ന വൈദ്യുതി – 266 മെഗാവാട്ട്.

 സംസ്ഥാനത്തെ പ്രസരണശൃംഖലയിൽ 2 കെവി വോൾട്ടേജ് വർധന.

 ഉദുമൽപേട്ട് – പാലക്കാട്, മൈസൂരു – അരീക്കോട് സംസ്ഥാനാന്തര ലൈനുകളിലെ വൈദ്യുതിപ്രവാഹം ആനുപാതികമായി കുറയ്ക്കാം

(ഇപ്പോൾ പരമാവധി ശേഷിയിലാണ് ഈ ലൈനുകളുടെ ഉപയോഗം).

 രാജ്യത്തിന്റെ ഏതു ഭാഗത്തുനിന്നും വൈദ്യുതി എത്തിക്കാം.

 കേന്ദ്രവിഹിതം പൂർണമായും ഉപയോഗിക്കാം.

 പ്രധാന ലൈനുകളിൽ അറ്റകുറ്റപ്പണി നടത്തുമ്പോൾ വൈദ്യുതിതടസ്സം ഒഴിവാക്കാം.

 ഇടമൺ – കൊച്ചി ലൈൻ പൂർത്തിയാകുന്നതിനു മുൻപ് കൂടംകുളത്തുനിന്നു കേരളത്തിലേക്കു വൈദ്യുതി ‌

എത്തിക്കുമ്പോൾ 20 മെഗാവാട്ട് (വർഷം 102 ദശലക്ഷം യൂണിറ്റ്) നഷ്ടം സംഭവിച്ചിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com