ADVERTISEMENT

തിരുവനന്തപുരം∙ പിഎസ്‌സി പരീക്ഷ എഴുതുന്നതിന് ഉദ്യോഗാർഥികൾ സ്ഥിരീകരണം നൽകുന്നത് ഒടിപി (വൺ ടൈം പാസ്‌വേഡ്) മുഖേനയാക്കും.

അതിന് 10 മിനിറ്റ് സമയസാധുതയുള്ള ഒടിപി അനുവദിക്കാനും പിഎസ്‌സി യോഗം തീരുമാനിച്ചു. ചില പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽനിന്നു കൂട്ടമായി സ്ഥിരീകരണം നൽകുന്നതു ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് ഓരോ ഉദ്യോഗാർഥിയും നേരിട്ട് ഇതു ചെയ്യാൻ നിർബന്ധിതമാക്കുന്ന പുതിയ പരിഷ്കാരം.

വിവിധ പൊലീസ് ബറ്റാലിയനുകളിലെ സിവിൽ പൊലീസ് ഓഫിസർ തസ്തികയിലേക്കു നിയമന ശുപാർശ ചെയ്ത ഉദ്യോഗാർഥികളെ ബയോമെട്രിക് പരിശോധനയ്ക്കു വിധേയമാക്കിയതിനു ശേഷമായിരിക്കും 21, 22 തീയതികളിൽ നിയമന ശുപാർശ നേരിട്ടു കൈമാറുക. ഇതിലേക്കായി ഉദ്യോഗാർഥികൾ അവരുടെ പ്രൊഫൈൽ ആധാറുമായി ലിങ്ക്് ചെയ്യുകയും ആധാർ ഹാജരാക്കുകയും ചെയ്യണം.

ഒറ്റത്തവണ പ്രമാണ പരിശോധന, നിയമന പരിശോധന, ഓൺലൈൻ പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവ നടത്തുന്ന സന്ദർഭങ്ങളിൽ ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് പരിശോധനാ സംവിധാനത്തിലൂടെ ഉദ്യോഗാർഥികളുടെ തിരിച്ചറിയൽ ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു.

സർക്കാർ സർവീസിൽ സൂപ്പർ ന്യൂമററി തസ്തികയിൽ ജോലി ചെയ്യുന്നവർക്കും ഏതെങ്കിലും വകുപ്പിൽ പ്രബേഷൻ പൂർത്തിയാക്കിയവർക്കും കെഎഎസിന് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡം സംബന്ധിച്ചു സർക്കാരിനോടു വിശദീകരണം  ചോദിക്കും.

70 തസ്തികകളിൽ വിജ്ഞാപനം 

തിരുവനന്തപുരം ∙ വിവിധ വകുപ്പുകളിലായി 70 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കുവാൻ പി എസ്‌സി യോഗം തീരുമാനിച്ചു.

കോളജ് അധ്യാപകർ, അസിസ്റ്റന്റ്് സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ, സോയിൽ കൺസർവേഷൻ ഓഫിസർ, സയന്റിഫിക് ഓഫിസർ, ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്പെക്ടർ, ജൂനിയർ ഇൻസ്ട്രക്ടർ (വെൽഡർ) തുടങ്ങിയ തസ്തികകളിലേക്കു സംസ്ഥാനതലത്തിലും ഹൈസ്കൂൾ അസിസ്റ്റന്റ്് (അറബിക്), എൽപി സ്കൂൾ അസിസ്റ്റന്റ് (കന്നഡ), നഴ്സ് ഗ്രേഡ് 2 (ആയുർവേദ), സ്കിൽഡ് അസിസ്റ്റന്റ്് ഗ്രേഡ് 2 തുടങ്ങിയ തസ്തികകളിലേക്കു ജില്ലാതലത്തിലും നിയമനം നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com