ADVERTISEMENT

മാറഞ്ചേരി (മലപ്പുറം) ∙ മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ സ്വപ്നാടനം നിർമിച്ച ടി. മുഹമ്മദ് ബാപ്പു (82) അന്തരിച്ചു. 

എഴുപതുകളിൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെത്തുന്ന മലയാളികളുടെ താവളമായിരുന്നു മുംബൈയിലെ മുഹമ്മദ് ബാപ്പുവിന്റെ ഓഫിസും വീടും. പോപ്പുലർ എന്ന ട്രാവൽ ഏജൻസിയും ഹോട്ടലുകളും നടത്തിയിരുന്നു.

സമാന്തര സിനിമാ രംഗത്തുള്ളവർക്ക് മുംബൈയിൽ ആതിഥേയനുമായിരുന്നു. അങ്ങനെയാണു കെ.ജി.ജോർജ് സംവിധാനം ചെയ്ത ആദ്യ സിനിമയായ സ്വപ്നാടനം (1975) നിർമിച്ചത്. തുടർന്നു ബോളിവുഡ് ചിത്രമായ ലുബ്നയും നിർമിച്ചു. 

ഭാര്യ:ഖദീജ. മക്കൾ: അഷ്‌റഫ്, നസീർ (സൗദി), രേഷ്‌മ, പ്രവീണ, മുഹമ്മദ്, മുംതാസ്, ശരീഫ്. മരുമക്കൾ: റാഫി, റഷീദ്, റംല, സിനു. കബറടക്കം ഇന്ന് 3ന് മാറഞ്ചേരി മുക്കാല നീറ്റിക്കൽ പള്ളിയിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com