ADVERTISEMENT

രാജകുമാരി ∙ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തിനൊപ്പം മുംബൈയിൽ എത്തി,  ഇളയ മകളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ മുംബൈയിലെ ജയിലിൽ കഴിയുന്ന ലിജി കുര്യൻ(29) കഴിഞ്ഞ ദിവസം റിജോഷിന്റെ സഹോദരനെ ഫോണിൽ വിളിച്ചു.  ജയിലിലെ ഉദ്യോഗസ്ഥന്റെ ഫോണിൽ നിന്ന് ആണ് ലിജി വിളിച്ചത്. കുട്ടികൾ എവിടെയെന്നു ചോദിച്ച ലിജി അവരോട് സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ കുട്ടികൾ സ്കൂളിൽ പോയി എന്ന് അറിയിച്ചതോടെ ലിജി ഫോൺ വച്ചതായി റിജോഷിന്റെ സഹോദരൻ ജിജോഷ് പറഞ്ഞു. 

റിജോഷ്–ലിജി ദമ്പതികളുടെ മറ്റു 2 മക്കൾ റിജോഷിന്റെ കുടുംബ വീട്ടിലാണ് കഴിയുന്നത്. ലിജി തന്റെ ഉറ്റ ബന്ധുക്കളെയും കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചു.എന്നാൽ ലിജിയുമായി  ഒരു ബന്ധവും ഇല്ലെന്നും ഫോണിൽ വിളിക്കരുത് എന്നും ഇവർ ആവശ്യപ്പെട്ടു. ശാന്തൻപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരൻ റിജോഷി(31)നെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഫാം ഹൗസ് മാനേജർ ഇരിങ്ങാലക്കുട സ്വദേശി വസീമിന്റെ(32) കൂടെ കഴിഞ്ഞ 7 നാണ് ലിജി മുംബെയിൽ എത്തിയത്. റിജോഷിന്റെ ഇളയ മകൾ ജൊവാനയെ(2) വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ലിജിയും വസീമും ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് കേസ്. 

English Summary: Liji calls rijosh's brother from jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com