പൊലീസ് സഹായം ഏതുനേരവും: 112 ൽ വിളിക്കാം

police-file
SHARE

തിരുവനന്തപുരം ∙ ‍രാത്രിയോ പകലോ ആകട്ടെ ഏത് അടിയന്തരഘട്ടത്തിലും പൊലീസിന്റെ സഹായം ലഭിക്കാനുള്ള ടോൾ ഫ്രീ നമ്പർ 112. പൊലീസ് ആസ്ഥാനത്തെ കമാൻഡ് സെന്ററിലാണ് സന്ദേശം ലഭിക്കുക. ലൊക്കേഷൻ തിരിച്ചറിഞ്ഞ് തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽനിന്ന് പൊലീസ് ഉടനെത്തും. 

നമ്പർ ഡയൽ ചെയ്യാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ മൊബൈൽ ഫോണിന്റെ പവർ ബട്ടൺ 3 തവണ അമർത്തിയാലും പൊലീസിന് സന്ദേശം ലഭിക്കും. 

പിങ്ക് പട്രോൾ പൊലീസ് 

സ്ത്രീകൾക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിന് പിങ്ക് പട്രോൾ പൊലീസ്: നമ്പർ 1515.

മൊബൈൽ  ആപ്പ് 

112 ഇന്ത്യ എന്ന മൊബൈൽ ആപ്പും സഹായത്തിനുണ്ട്. ഈ ആപ്പിലെ പാനിക് ബട്ടൺ അമർത്തിയാലും കൺട്രോൾ സെന്ററിൽ സഹായാഭ്യർഥന എത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA