ADVERTISEMENT

കൊച്ചി ∙ ആശങ്കയുടെ നെഞ്ചിടിപ്പു കൂട്ടി മരടിലെ വീടുകളിൽ വീണ്ടും വിള്ളൽ. സുപ്രീം കോടതി ഉത്തരവ് പ്രകാരം പൊളിച്ചുകൊണ്ടിരിക്കുന്ന കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത് ഫ്ലാറ്റിന്റെ സമീപ വീടുകളിലാണു വിള്ളൽ വീണത്. നെട്ടൂരിൽ പൊളിക്കുന്ന ആൽഫ സെറിൻ ഫ്ലാറ്റിന്റെ പരിസരത്തെ വീടുകളിൽ നേരത്തേ വിള്ളൽ കണ്ടെത്തിയിരുന്നു. എച്ച്2ഒ ഫ്ലാറ്റിന്റെ പരിസരത്തുള്ള നെടുംപറമ്പിൽ ആന്റണി, മകൻ രാജു, ബാബു ജോസഫ് എന്നിവരുടെ വീടുകളിലും ഇലഞ്ഞിമറ്റം ആംബ്രോസിന്റെ ഗോഡൗണിലുമാണു വിള്ളൽ കണ്ടത്.

എച്ച്2ഒ ഫ്ലാറ്റിന്റെ മതിലുമായി ഗോഡൗണിനും ബാബു ജോസഫിന്റെ വീടിനും 10 മീറ്ററിന്റെ അകലം പോലുമില്ല. ഫ്ലാറ്റിന്റെ ഒന്നാം നിലയിലെ പാർക്കിങ് സ്ഥലത്തേക്കു വാഹനങ്ങൾ കയറ്റാനുള്ള റാംപ് സ്ഥിതി ചെയ്തിരുന്നത് ഈ ഭാഗത്താണ്. ഈ റാംപും മറ്റും പൊളിച്ചപ്പോൾ‌ ഭൂമി വിറയ്ക്കുന്നതു പോലെ തോന്നിയതായും പരിസരം പൊടിയിൽ മുങ്ങിയതായും പരിസരവാസികൾ പറയുന്നു. 

സാങ്കേതിക വിദഗ്ധ സമിതി യോഗം ഇന്ന്

കൊച്ചി∙ മരടിൽ ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ പുരോഗതി വിലയിരുത്താൻ സാങ്കേതിക വിദഗ്ധ സമിതി ഇന്നു യോഗം ചേരും. പൊളിക്കുന്ന ഫ്ലാറ്റുകളുടെ സമീപത്തെ വീടുകളിൽ വിള്ളൽ വീണ സാഹചര്യത്തിലുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇന്നത്തെ യോഗം. ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ നീക്കുന്നതിനുള്ള കരാർ നൽകുന്നതു സംബന്ധിച്ച് തീരുമാനമെടുക്കും.

English Summary: Maradu Flat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com