ADVERTISEMENT

കൊച്ചി∙ തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ പ്രശ്നം പരിഹരിക്കാൻ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട മുതിർന്ന ജഡ്ജിമാരുമായി ബാർ കൗൺസിൽ പ്രതിനിധികൾ ചർച്ച നടത്തി. ചെയർമാന്റെ നേതൃത്വത്തിൽ ബാർ കൗൺസിൽ സംഘം ഇന്നു തിരുവനന്തപുരത്തെത്തും. സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം വീണ്ടും ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തും.

വഞ്ചിയൂർ മജിസ്ട്രേട്ടും സിജെഎമ്മും നൽകിയ റിപ്പോർട്ടുകളും ജുഡീഷ്യൽ ഓഫിസേഴ്സ് അസോസിയേഷന്റെ കത്തും ഹൈക്കോടതിയുടെ മുന്നിലെത്തിയിരുന്നു.

ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് സി.കെ. അബ്ദുൽ റഹിം, ജസ്റ്റിസ് സി.ടി. രവികുമാർ, ജസ്റ്റിസ് െക. ഹരിലാൽ, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരുൾപ്പെട്ട മുതിർന്ന ജഡ്ജിമാരുടെ സമിതിയുമായി ബാർ കൗൺസിൽ പ്രതിനിധികൾ അഡ്വക്കറ്റ് ജനറൽ സി.പി. സുധാകര പ്രസാദിനൊപ്പമാണു കൂടിക്കാഴ്ച നടത്തിയത്. ബാർ കൗൺസിൽ സംഘം ഇന്നു ജില്ലാ ജഡ്ജിയെയും ബന്ധപ്പെട്ട മജിസ്േട്രട്ടിനെയും തിരുവനന്തപുരം ബാർ അസോസിയേഷൻ ഭാരവാഹികളെയും കണ്ടു വിശദാംശങ്ങൾ തേടും.

സംസ്ഥാനത്തെ ബാർ അസോസിയേഷനുകളുടെയും അഭിഭാഷക സംഘടനകളുടെയും ഭാരവാഹികളുടെ യോഗം വിളിച്ചുചേർക്കാനും ബാർ കൗൺസിൽ തീരുമാനിച്ചു. വീണ്ടും ജഡ്ജി സമിതിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബാർ കൗൺസിൽ ചെയർമാൻ ഷാനവാസ് ഖാൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com