sections
MORE

ശശീന്ദ്രനെതിരെ കടുത്ത വിമർശനവുമായി സിഐടിയു

AK-Sasindran
SHARE

തിരുവനന്തപുരം ∙  ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ. മന്ത്രിപദം കേവലം പദവിയായി കൊണ്ടു നടന്നാൽ പോരാ, ഭരണം നടക്കുന്നുണ്ടെന്നു ജനങ്ങളെയും തൊഴിലാളികളെയും ബോധ്യപ്പെടുത്തണം. വേറെ വലിയ ജോലിയൊന്നുമില്ലല്ലോ, കെഎസ്ആർടിസി വകുപ്പല്ലേയുള്ളൂ. തൊഴിലാളികൾക്കെതിരെ ശത്രുക്കൾ നടത്തുന്ന തെറ്റായ ആരോപണങ്ങൾക്കു സാക്ഷ്യം വഹിക്കുന്ന പണിയല്ല മന്ത്രിയെടുക്കേണ്ടതെന്നും ആനത്തലവട്ടം തുറന്നടിച്ചു.

കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾക്കു പരിഹാരം ആവശ്യപ്പെട്ടു കെഎസ്ആർടിഇഎ (സിഐടിയു) സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആനത്തലവട്ടം. 

English Summary: CITU against A.K. Sasindran

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA