‘പൗരത്വ ഭേദഗതി ബിൽ സ്വാതന്ത്ര്യം തകർക്കും’

kollam-rally
ജൂബിലിപ്രഭയിൽ: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ സുവർണ ജൂബിലിയോടനുബന്ധിച്ചു കൊല്ലത്തു നടത്തിയ പൗരത്വ സംരക്ഷണ റാലി. ചിത്രം: മനോരമ
SHARE

കൊല്ലം ∙ പൗരത്വ ഭേദഗതി ബിൽ പാസാക്കിയതു പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതിനു തുല്യമാണെന്നു ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് ചേലക്കുളം അബുൽ ബുഷ്റാ കെ.എം.മുഹമ്മദ് മൗലവി. ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ (ഡികെഎൽഎം) സുവർണ ജൂബിലിയുടെ ഭാഗമായി നടത്തിയ മനുഷ്യാവകാശ സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി പ്രമേയം അവതരിപ്പിച്ചു. പൗരത്വബിൽ അടക്കം വിവിധ പ്രശ്നങ്ങൾ ഉൾപ്പെടുത്തി രാഷ്ട്രപതി ഉൾപ്പെടെയുള്ളവർക്കു ഭീമഹർജി സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  

എം.നൗഷാദ് എംഎൽഎ, കെഎംജെഎഫ് പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, ഡികെഎൽഎം പ്രസിഡന്റ് അസ്സയ്യിദ് മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പാങ്ങോട് എ.ഖമറുദ്ദീൻ മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി സി.എ.മൂസ മൗലവി, വി.എച്ച്. അലിയാർ മൗലവി, ഡികെഎൽഎം സംസ്ഥാന ട്രഷറർ കടുവയിൽ എ.എം.ഇർഷാദ് ബാഖവി, മദ്രസ മുഅല്ലിം ക്ഷേമനിധി ബോർഡ് ചെയർമാൻ എം.പി.അബ്ദുൽ ഗഫൂർ തുടങ്ങിയവർ പ്രസംഗിച്ചു. 

English summary: Rally against citizenship bill in Kollam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA