ADVERTISEMENT

താമരശ്ശേരി∙ കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം തിങ്കളാഴ്ച അന്വേഷണ സംഘം താമരശ്ശേരി കോടതിയിൽ സമർപ്പിക്കാൻ സാധ്യത. നിയമവിദഗ്ധർ, ശാസ്ത്ര സാങ്കേതിക വിദഗ്ധർ, പരിചയസമ്പന്നരായ പൊലീസ്  ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി വിശദമായ ചർച്ച നടത്തിയാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആർ.ഹരിദാസിന്റെ നേതൃത്വത്തിൽ കുറ്റപത്രം തയാറാക്കിയിട്ടുള്ളത്.

കേസിലെ മുഖ്യപ്രതി ജോളി ജോസഫിനു ശിക്ഷ ലഭിക്കുന്നതിനുള്ള എല്ലാ തെളിവും സമാഹരിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിലെ  ഉദ്യോഗസ്ഥൻ പറഞ്ഞു. സമാനതകളില്ലാത്ത ഈ കേസിന്റെ അന്വേഷണവും സമാനതകളില്ലാത്ത രീതിയിലായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

ജോളിയെ അറസ്റ്റ് ചെയ്യുന്നതിനു മുൻപ് കല്ലറകൾ തുറന്നത് ശരിയായില്ലെന്ന നിയമ വിദഗ്ധരുടെ അഭിപ്രായം വസ്തുതകൾ മനസ്സിലാക്കാതെയാണെന്നും ഉദ്യോഗസ്ഥർ വാദിക്കുന്നു. കല്ലറ തുറക്കാനുള്ള തീരുമാനം അറിഞ്ഞതോടെയാണ്  ജോളി കുറ്റസമ്മതത്തിനു തയാറായത്.

കല്ലറ പൊളിക്കുന്നതിന്റെ തലേ ദിവസം പ്രതി അഭിഭാഷകനെ കാണാൻ പോയതു സംബന്ധിച്ചതുൾപ്പെടെ ഒട്ടേറെ തെളിവുകൾ കിട്ടിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. പ്രതികൾ ശിക്ഷിക്കപ്പെടുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് അന്വേഷണ സംഘം.

English Summary: First charge sheet in koodathai serial murder on monday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com