എസ്. സോമനാഥ് ഐഎസ്ആർഒ തലവനായേക്കും

alp-somanathan
SHARE

തിരുവനന്തപുരം∙ വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ എസ്. സോമനാഥിന് കേന്ദ്ര സെക്രട്ടറി പദവിക്കു തുല്യമായ അപെക്സ് സ്കെയിലിലേക്ക് സ്ഥാനക്കയറ്റം നൽകാൻ കേന്ദ്രമന്ത്രിസഭയുടെ അപോയിന്റ്മെന്റ് കമ്മിറ്റി തീരുമാനിച്ചു. ജനുവരി 1 മുതലാണ് സ്ഥാനക്കയറ്റം. ഇതോടെ ഐഎസ്ആർഒ ചെയർമാൻ ഡോ.കെ.ശിവൻ വിരമിക്കുന്ന ഒഴിവിൽ സോമനാഥ് നിയമിക്കപ്പെടാനുള്ള സാധ്യതയേറി.

2018ൽ ഐഎസ്ആർഒ ചെയർമാൻ ആയി നിയമിതനായ ശിവന്റെ കാലാവധി 2021 ജനുവരിയിൽ അവസാനിക്കും. ചെയർമാൻ പദവിയിൽ അദ്ദേഹത്തിനു കാലാവധി നീട്ടിക്കൊടുക്കുന്നില്ലെങ്കിൽ സോമനാഥ് പുതിയ മേധാവിയാകും. നിലവിൽ ഐഎസ്ആർഒയിൽ കേന്ദ് രസെക്രട്ടറി പദവിയുള്ളത് ശിവനു മാത്രമാണ്. ആലപ്പുഴ തുറവൂർ സ്വദേശിയായ സോമനാഥ് നേരത്തെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ (എൽപിഎസ്‌സി) മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്.

2018ലാണ് വിഎസ്‌എസ്‌സി ഡയറക്ടർ ആയത്. ജിഎസ്എൽവി മാർക്ക് 3 ഉൾപ്പെടെയുള്ള വിക്ഷേപണ വാഹനങ്ങൾക്കു രൂപം നൽകിയത് സോമനാഥിന്റെ നേതൃത്വത്തിലാണ്. ബഹിരാകാശരംഗത്തു പ്രവർത്തിക്കുന്ന നൂറിലേറെ രാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഇന്റർനാഷനൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷൻ വൈസ് പ്രസിഡന്റ് കൂടിയാണ് സോമനാഥ്. 

English Summary: S. Somanath may be next ISRO chairman

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA