ADVERTISEMENT

ന്യൂഡൽഹി ∙ ജെഎൻയുവിലെ മുഖംമൂടി ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർഥി യൂണിയൻ നേതാവ് ഐഷി ഘോഷിന് ‘ഹല്ലാ ബോൽ’ എന്ന പുസ്തകം സമ്മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 1989 ൽ തെരുവുനാടകം അവതരിപ്പിക്കുന്നതിടെ ഡൽഹി തെരുവിൽ കൊല്ലപ്പെട്ട സഫ്ദർ ഹാഷ്മിയുടെ ജീവിതകഥയാണ് ഹല്ലാ ബോൽ. ഹാഷ്മിയുടെ സഹയാത്രികനായിരുന്ന സുധാൻവാ ദേശ്പാണ്ഡെ എഴുതിയതാണ് പുസ്തകം.

ഐഷിയുടെ തലയിൽ തൊട്ടു മുറിവുകൾ പരിശോധിച്ച ശേഷം മറ്റു വിദ്യാർഥികളുടെ അടക്കം പരുക്കിനെക്കുറിച്ചും മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. ‘നിങ്ങൾ നടത്തുന്ന സമരവും നിങ്ങൾക്കു സംഭവിച്ചതും രാജ്യത്തിനറിയാം. നീതിക്കു വേണ്ടി ജെഎൻയു വിദ്യാർഥികൾ നടത്തുന്ന സമരത്തിനു പിന്തുണയുമായി രാജ്യം മുഴുവനുമുണ്ടാകും’ – പിണറായി പറഞ്ഞു.

കേരളം നൽകിയ പിന്തുണയ്ക്ക് ഐഷി മുഖ്യമന്ത്രിയോടു നന്ദി പറഞ്ഞു. തന്റെ നിലപാടുകൾക്കു ജെഎൻയു സമരം പ്രചോദനം നൽകിയിട്ടുണ്ടെന്നു പിണറായി പറഞ്ഞു. ജെഎൻയു വിദ്യാർഥികളായ നിഖിൽ വർഗീസ് മാത്യു, നിതീഷ് നാരായണൻ, എസ്എഫ്ഐ ദേശീയ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് എന്നിവരും ഐഷിക്കൊപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com