ലോട്ടറി ടിക്കറ്റിന്റെ വിലയിൽ നേരിയ വർധന വരും: മന്ത്രി തോമസ് ഐസക്

SHARE

തിരുവനന്തപുരം∙ ലോട്ടറി ടിക്കറ്റിന്റെ വിലയിൽ നേരിയ വർധന വരുമെന്ന് മന്ത്രി ടി.എം.തോമസ് ഐസക്. നേരിയ തോതിൽ വില കൂട്ടുന്നതിനോടു തൊഴിലാളി യൂണിയനുകൾക്കും എതിർപ്പില്ല.

വില വർധിപ്പിച്ചില്ലെങ്കിൽ തൊഴിലാളികൾക്കു കിട്ടുന്ന കമ്മിഷനിൽ കുറവു വരും. സമ്മാനം കുറയാതെ നോക്കുകയും വേണമെന്നും ഐസക് പറഞ്ഞു. 30 രൂപ ടിക്കറ്റിന്റെ വില 40 രൂപയാക്കാനാണ് ആലോചിക്കുന്നത്. 50 രൂപയുടെ കാരുണ്യ ടിക്കറ്റിന്റെയും മറ്റു ബംപർ ടിക്കറ്റുകളുടെയും വിലയിൽ മാറ്റം വരുത്തില്ല.

ബജറ്റിനു മുന്നോടിയായി സംഘടിപ്പിച്ച സാമ്പത്തിക വിദഗ്ധരുടെ യോഗത്തിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA