ADVERTISEMENT

കോട്ടയം ∙ കേരളത്തിലെ ഏറ്റവും മികച്ച കോളജ് മാഗസിനുള്ള മലയാള മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി കോഴിക്കോട് മെഡിക്കൽ കോളജിന്റെ ‘ഒരു ദുരാത്മാവിന്റെ പറ്റ് പുസ്തക’ത്തിന്. സ്റ്റുഡന്റ് എഡിറ്റർക്ക് 50,001 രൂപയും ശിൽപവും കോളജിന് ശിൽപവുമാണ് പുരസ്കാരം. 

മലപ്പുറം പറപ്പൂർ സബീലുൽ ഹിദായ ഇസ്‍ലാമിക് കോളജിന്റെ ‘ഒരു കരയും മറ്റനേകം കരകളും തമ്മിൽ’ രണ്ടാം സ്ഥാനം (30,001 രൂപ) നേടി. തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ ‘05/08/ 2019’ എന്ന മാഗസിനാണ് മൂന്നാം സ്ഥാനം (20,001 രൂപ). മികച്ച ലേ ഔട്ടിനുള്ള പുരസ്കാരം (10,001 രൂപ) തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിന്റെ ‘ഒച്ച്’ നേടി. 

എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ, തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ് എന്നിവരാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. പുരസ്കാര സമർപ്പണം പിന്നീടു നടക്കും.  

English Summary: Calicut Medical college bags Malayala Manorama Chief Editor's Trophy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com