ADVERTISEMENT

കൊച്ചി ∙ പാസ്പോർട്ട് പരിശോധനാ ആപ്പിനും ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്‌വർക്ക് സിസ്റ്റത്തിനും (സിസിടിഎൻസ്) ലഭ്യമാകുന്ന രഹസ്യവിവരങ്ങൾ ഊരാളുങ്കൽ സൊസൈറ്റിക്കു ലഭ്യമാകില്ലെന്നു കാണിച്ച് സംസ്ഥാന ഡിജിപി  ഭേദഗതി ഉത്തരവിറക്കി. ജനുവരി 10ലെ ഭേദഗതി ഉത്തരവ് ഹൈക്കോടതിയിൽ ഹാജരാക്കി. 

സിസിടിഎൻഎസ് വിവരങ്ങൾ ഊരാളുങ്കൽ സൊസൈറ്റി ടീമിനു ലഭ്യമാകുമെന്നു മുൻഉത്തരവിൽ പറഞ്ഞത് അച്ചടിപ്പിശകാണെന്നും സൈസൈറ്റി ടീം വികസിപ്പിച്ച പിഒസി ആപ്പിനു ലഭ്യമാകുമെന്നാണ് ഉദ്ദേശിച്ചതെന്നും ഭേദഗതി ഉത്തരവിൽ പറയുന്നു.  

പാസ്പോർട്ട് പരിശോധനയിൽ പങ്കാളിത്തമുള്ള പൊലീസുകാർക്ക്, അതിനായുള്ള കംപ്യൂട്ടറുകളിൽ മാത്രമാണു സിസിടിഎൻസ് വിവരങ്ങൾ ലഭിക്കുന്നത്.  സൊസൈറ്റിക്കല്ല, അവർ വികസിപ്പിച്ച ബ്ലോക്ക് ചെയിൻ അധിഷ്ഠിത പാസ്പോർട്ട് വെരിഫിക്കേഷൻ ആപ്പിനുള്ള സിസ്റ്റം ഇന്റഗ്രേറ്ററിൽ മാത്രമാണു വിവരങ്ങൾ ലഭ്യമാകുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. 

പൗരന്മാരെ സംബന്ധിച്ചു പൊലീസിന്റെ പക്കലുള്ള  വ്യക്തിഗത വിവരങ്ങൾ ഊരാളുങ്കൽ സൊസൈറ്റിക്കു കൈമാറുന്നതു തടയണമെന്നാവശ്യപ്പെട്ടു കെപിസിസി ഭാരവാഹിയായ ജ്യോതികുമാർ ചാമക്കാല സമർപ്പിച്ച ഹർജിയാണു കോടതിയിൽ. 

സൊസൈറ്റിക്കു വിവരങ്ങൾ കൈമാറുന്നതും പ്രാരംഭപ്രവർത്തനങ്ങൾക്കു 35 ലക്ഷം രൂപ അനുവദിക്കുന്നതും കോടതി നേരത്തേ തടഞ്ഞിരുന്നു.

English Summary: Ooralunkal society will not have access to the Personal data

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com