ADVERTISEMENT

തിരുവനന്തപുരം ∙ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായിരുന്ന എസ്. സരസ്വതിയമ്മ (87) അന്തരിച്ചു. ബേക്കറി ജംക്‌ഷൻ പ്രിയദർശിനിയിൽ കെ.യശോധരന്റെ ഭാര്യയായ സരസ്വതിയമ്മ ആകാശവാണിയിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിൽസയിലിരിക്കെയാണു മരണം. സംസ്കാരം പിന്നീട്. 

മക്കൾ: മായാ പ്രിയദർശിനി, ഡോ. ഹരികൃഷ്ണൻ, ഗോപീകൃഷ്ണൻ. മരുമക്കൾ: പത്മകുമാർ, പഞ്ചമി, ഡോ. അനിത കൃഷ്ണൻ. എഴുത്തുകാരി ഉഷ എസ്.നായർ, വയലാർ ട്രസ്റ്റ് സെക്രട്ടറി സി.വി. ത്രിവിക്രമൻ എന്നിവർ സഹോദരങ്ങളാണ്. 

സ്വാതന്ത്ര്യ സമരസേനാനിയും ശ്രീനാരായണഗുരുവിന്റെ ജീവചരിത്രകാരനുമായിരുന്ന കരുനാഗപ്പള്ളി തഴവാ കോട്ടുക്കോയിക്കൽ വേലായുധന്റെയും ശ്രീമൂലം പ്രജാസഭ അംഗമായിരുന്ന കോട്ടുക്കോയിക്കൽ പത്മാനാഭന്റെ പുത്രി ശാരാദാമ്മയുടെയും മകളായ സരസ്വതിയമ്മ ആകാശവാണിയിലെ മഹിളാലയം എന്ന സ്ത്രീകൾക്കായുള്ള പരിപാടിയിലൂടെ– മഹിളാലയം ചേച്ചി എന്ന പേരിൽ മലയാളികൾക്കിടയിൽ പ്രശസ്തയായിരുന്നു. 1984ൽ ഏറ്റവും നല്ല റേഡിയോ ചിത്രീകരണത്തിനുള്ള ദേശീയ പുരസ്കാരം നേടി. 

രണ്ടു പതിറ്റാണ്ടോളം മലയാള മനോരമ വാരികയിലെ വനിതാവേദി കോളം കൈകാര്യം ചെയ്തു. കുപ്പിച്ചില്ലും റോസാദളങ്ങളും, അമ്മ അറിയാൻ, ആകാശത്തിലെ നക്ഷത്രങ്ങൾ തുടങ്ങി ഒട്ടേറെ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 

English Summary: S Saraswathy Amma passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com