ADVERTISEMENT

മഞ്ചേരി∙ പയ്യനാട് അത്താണിക്കൽ കല്ലിടുമ്പ് പള്ളിക്കണ്ടി സെയ്തലവി (58) കുത്തേറ്റു മരിച്ച കേസിൽ പ്രതി അമ്പലപ്പടി സ്വദേശി അബ്ദുൽ ജംഷി(35)യെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. സെയ്തലവിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വീട്ടുകൊടുത്തു.

വീട്ടിൽനിന്നു കൃഷി സ്ഥലത്തേക്കു പോകുമ്പോഴാണു വീടിന് അടുത്തുവച്ചു വ്യാഴം പതിനൊന്നോടെ സെയ്തലവിക്കു കുത്തേറ്റത്. സംഭവശേഷം പ്രതി വീട്ടിൽ പോയി വസ്ത്രം മാറി രക്ഷപ്പെട്ടെങ്കിലും സിഐ സി.അലവിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രാത്രി 8ന് പയ്യനാട് ചോലയ്ക്കൽവച്ച് പിടിയിലായി.

2016 നവംബറിൽ മഞ്ചേരി പൊലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് സെയ്തലവി. പിന്നീട് ഇയാൾ ജാമ്യത്തിലിറങ്ങി. കേസിലെ ഇരയെ വീണ്ടും ഭീഷണിപ്പെടുത്തിയ വിരോധമാകാം കൊലപാതകത്തിനു കാരണമെന്നാണു പൊലീസ് നിഗമനം.

English Summary: Accused arrested in manjeri murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com