ADVERTISEMENT

ബത്തേരി∙ ബത്തേരി ടൗണിൽ പൊതു ഇടങ്ങളിലോ വഴിയിലോ തുപ്പിയാൽ 500 രൂപ പിഴയീടാക്കാൻ നഗരസഭ. കേരള മുനിസിപ്പൽ ആക്ട് 341 പ്രകാരം പിഴ ഈടാക്കാൻ നഗരസഭാ കൗൺസിലിന്റേതാണു തീരുമാനം.

കാർക്കിച്ചു തുപ്പുക, മുറുക്കിത്തുപ്പുക എന്നതിനു പുറമേ പൊതു ഇടങ്ങളിൽ മുഖവും വായും കഴുകി തുപ്പുന്നതും പിഴയുടെ പരിധിയിൽ വരും. ഇൻസ്റ്റന്റ് മുറുക്കാൻ നൽകുന്ന കടകൾക്ക് നോട്ടിസ് നൽകും.

വഴിയരികിലോ മറ്റു പൊതു ഇടങ്ങളിലോ മല മൂത്ര വിസർജനം നടത്തിയാലും 500 രൂപ പിഴയിടും. നിലവിൽ മുറുക്കിത്തുപ്പി വൃത്തികേടായ ഇടങ്ങൾ നഗരസഭ കഴുകി വൃത്തിയാക്കും. നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർമാർക്കൊപ്പം പൊലീസിന്റെ സഹായവും നഗരസഭ തേടും. ബോധവൽക്കരണം നൽകുന്നതോടൊപ്പം മുന്നറിയിപ്പു ബോർഡുകളും സ്ഥാപിക്കുമെന്നു നഗരസഭാധ്യക്ഷൻ ടി.എൽ.സാബു പറഞ്ഞു. 7 ദിവസത്തിനു ശേഷം പിഴയീടാക്കാനാണു തീരുമാനം.

English Summary: 500 rupees fine for spitting in public

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com