ADVERTISEMENT

തിരുവനന്തപുരം∙ വ്യവസായം തുടങ്ങാനുള്ള അനുമതികൾ ‘അതിവേഗ’ത്തിലാക്കാൻ സർക്കാർ തുടങ്ങിയ കെ–സ്വിഫ്റ്റ് ഓൺലൈൻ പോർട്ടൽ വീണ്ടും ഉദ്ഘാടനത്തിനൊരുങ്ങുന്നു. അതും ആദ്യ ഉദ്ഘാടനം കഴിഞ്ഞ് 11–ാം മാസം. പോർട്ടലിലെ സാങ്കേതികത്തകരാറുകൾ പരിഹരിക്കാനാണ് കേന്ദ്രസർക്കാരിനു കീഴിലുള്ള ഏജൻസിയായ നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ ഇത്രയും സമയമെടുത്തത്. ലക്ഷക്കണക്കിനു രൂപയാണ് തകരാർ പരിഹരിക്കാൻ മാത്രമായി വ്യവസായവകുപ്പ് ചെലവിട്ടത്.

കേരളത്തെ വ്യവസായസൗഹൃദ സംസ്ഥാനമാക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക നിയമം കൊണ്ടുവന്നതിന്റെ തുടർച്ചയായാണു കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കെ–സ്വിഫ്റ്റ് പോർട്ടൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും പോർട്ടൽ വഴി ആർക്കും വ്യവസായ അനുമതി നൽകിയില്ല. അനുമതിക്ക് അപേക്ഷിച്ചു 45 ദിവസം കഴിഞ്ഞിട്ടും തുടർ നടപടിയെടുക്കാത്തതിനാൽ പല സംരംഭകർക്കും ഡീംഡ് ലൈസൻസ് നൽകേണ്ടിവന്നു.

സംഭവം വിവാദമായതിനെത്തുടർന്നാണ് പോർട്ടൽ പരിഷ്കരിക്കാൻ വ്യവസായവകുപ്പ് കെഎസ്ഐഡിസിയെ ചുമതലപ്പെടുത്തിയത്. ഇതിനിടെ, പോർട്ടൽ വഴിയുള്ള അപേക്ഷകൾക്ക് അനുമതി നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി സർക്കാർ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. പരിഷ്കരണം നീണ്ടുപോയതിനെത്തുടർന്ന് മന്ത്രി ഇ.പി.ജയരാജൻ ഇടപെട്ടതോടെയാണ് ഇപ്പോഴെങ്കിലും പോർട്ടൽ പ്രവർത്തനക്ഷമമായത്. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com