ADVERTISEMENT

കൊച്ചി ∙ കേന്ദ്ര ബജറ്റിലെ അവ്യക്‌തതകൾ ദൂരീകരിക്കാൻ സഹായിക്കുന്ന സമഗ്രമായ വിശകലനവുമായി പ്രശസ്‌ത സാമ്പത്തിക ശാസ്‌ത്രജ്‌ഞൻ ഡോ. രഥിൻ റോയ്. നാളെ വൈകിട്ട് ആറിനു ലെ മെറിഡിയൻ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ റോയ് നടത്തുന്ന പ്രഭാഷണത്തിൽ ബജറ്റ് നിർദേശങ്ങൾ കേരളത്തെ എങ്ങനെ ബാധിക്കുമെന്ന നിരീക്ഷണങ്ങളും പ്രതീക്ഷിക്കാം. മലയാള മനോരമയുടെ ആഭിമുഖ്യത്തിലുള്ള ബജറ്റ് പ്രഭാഷണ പരമ്പരയിൽ ഇരുപത്തൊന്നാമത്തേതാണിത്.

സാമ്പത്തിക നയതന്ത്രജ്‌ഞൻ എന്ന നിലയിൽ വിവിധ രാജ്യങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള റോയ് ഡൽഹിയിലെ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി ഡയറക്‌ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമാണ്. ഐഐടി കാൻപൂരിൽ ഓണററി പ്രഫസർ കൂടിയായ ഇദ്ദേഹം മാഞ്ചസ്‌റ്റർ, ലണ്ടൻ സർവകലാശാലകളിൽ അധ്യാപകനായിരുന്നു. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലും കേന്ദ്ര ശമ്പള കമ്മിഷനിലും അംഗമായിരുന്നിട്ടുണ്ട്.

 യുഎൻ നേതൃത്വത്തിലുള്ള പരിസ്‌ഥിതി സംരക്ഷണ പദ്ധതിയുമായും വേൾഡ് ഇക്കണോമിക് ഫോറവുമായും ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുള്ള റോയ് പതിമ്മൂന്നാം ഫിനാൻസ് കമ്മിഷന്റെ സാമ്പത്തിക ഉപദേഷ്‌ടാവായിരുന്നു. കേംബ്രിജ് സർവകലാശാലയിൽനിന്നാണു സാമ്പത്തികശാസ്‌ത്രത്തിൽ ഡോക്‌ടറേറ്റ് നേടിയത്. 

English summary: Manorama budget speech in Kochi 2020

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com