ADVERTISEMENT

തിരുവല്ല ∙ കേരളത്തിന്റെ പുനഃനിർമാണത്തിൽ ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ പങ്ക് മഹത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയബാധിതരുടെ പുനരധിവാസത്തിനായി ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ആരംഭിച്ച ഭവനപദ്ധതി ജോയ് ഹോംസിന്റെ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, കൊല്ലം ജില്ലകളിലെ ഗുണഭോക്താക്കളുടെ സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലാനുസൃത സങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കേരളത്തെ പുനഃനിർമിക്കുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 250 കുടുംബങ്ങൾക്ക് 15 കോടി രൂപ ചെലവിട്ടാണ് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ഭവനങ്ങൾ നിർമിച്ചു നൽകുന്നത്. തിരുവല്ല നഗരസഭാധ്യക്ഷൻ ചെറിയാൻ പോളച്ചിറയ്ക്കൽ അധ്യക്ഷത വഹിച്ചു. എ.എം.ആരിഫ് എംപി മൊമെന്റോ വിതരണോദ്ഘാടനം, എൻ.കെ.പ്രേമചന്ദ്രൻ എംപി ഡയാലിസിസ് കിറ്റ് വിതരണം, മാത്യു ടി.തോമസ് എംഎൽഎ ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ഹാൻഡ് ബുക്ക് പ്രകാശനം എന്നിവ നിർവഹിച്ചു.

ജോയ്ആലുക്കാസ് സിഎംഡി ജോയ്ആലുക്കാസ്, ജോയ്ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർമാരായ ജോളി ജോയ്ആലുക്കാസ്, എൽസ ജോയ്ആലുക്കാസ്, ആന്റോ ആന്റണി എംപി, എംൽഎമാരായ മാത്യു ടി.തോമസ്, വീണാ ജോർജ്, രാജു ഏബ്രഹാം, സജി ചെറിയാൻ, ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത, ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത, ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, കുര്യാക്കോസ് മാർ ക്ലിമ്മീസ്, അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട്, ബിഷപ് തോമസ് സാമുവൽ, ടൗൺ മസ്ജിദ് ഇമാം കെ.ജെ.സലാം, ഡിവൈഎസ്പി ഇ.ആർ.ജോസ് എന്നിവർ പ്രസംഗിച്ചു. 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com