ADVERTISEMENT

തിരുവനന്തപുരം ∙ ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നു കടുത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. സാധാരണ താപനിലയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ ചൂടു കൂടും. ജാഗ്രത പുലർത്തണമെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി.

കാലാവസ്ഥാ കേന്ദ്രത്തിന്റെ രേഖകൾ പ്രകാരം ഇന്നലെ ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ചൂട് 37 ഡിഗ്രി കടന്നു. ഏതാനും ദിവസം കൂടി ചൂടു തുടരുമെന്നാണു പ്രവചനം. വേനൽ മഴയ്ക്കുള്ള സാധ്യത അടുത്തൊന്നുമില്ല.

തണുത്തുറഞ്ഞ് മൂന്നാർ

മൂന്നാറിൽ കുറഞ്ഞ താപനില വീണ്ടും പൂജ്യത്തിൽ. കണ്ണൻദേവൻ കമ്പനിയുടെ ചെണ്ടുവര ലോവർ ഡിവിഷനിലാണ് ഇന്നലെ രാവിലെ താപനില പൂജ്യമായത്. ചെറുതായി മഞ്ഞുവീഴ്ചയുമുണ്ടായി. മൂന്നാർ ടൗണിൽ 5 ഡിഗ്രിയാണ് കുറഞ്ഞ താപനില. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഫെബ്രുവരിയിൽ മൂന്നാറിൽ താപനില പൂജ്യത്തിലെത്തുന്നത് ആദ്യമാണ്.

English Summary: High Temperature at four Districts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com