ADVERTISEMENT

കോട്ടയം∙ മലങ്കര സഭയിൽ സമാധാനം ആഗ്രഹിക്കുന്നു എന്നുള്ള പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രസ്താവനയിൽ അതിയായ സന്തോഷമുണ്ടെന്നും ഓർത്തഡോക്സ് സഭയും ആഗ്രഹിക്കുന്നത് ശാശ്വത സമാധാനം തന്നെയാണെന്നും മലങ്കര ഓർത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ദിയസ്കോറസ്.

ഏക സഭയായി ക്രൈസ്തവ സാക്ഷ്യം നിർവഹിക്കാനാണ് ഓർത്തഡോക്സ് സഭ ആഗ്രഹിക്കുന്നത്. എന്നാൽ സഭയുടെ ആഭ്യന്തര കാര്യങ്ങളിൽ ഏകപക്ഷീയമായി ഇടപെടുകയും സമാധാനലംഘനം ഉണ്ടാക്കുകയും ചെയ്യുന്നത് ആരെന്ന് അദ്ദേഹം ആത്മവിമർശനപരമായി ചിന്തിക്കും എന്നു വിശ്വസിക്കുന്നു.

ഓർത്തഡോക്സ് സഭ പള്ളികളിൽ നിന്ന് ആരെയും ഇറക്കിവിടുന്നില്ല. ഒരുമിച്ചു നിന്ന് ആരാധിക്കുന്ന സാഹചര്യം ഉണ്ടാകണമെന്നും സുപ്രീം കോടതി വിധി നടപ്പാക്കണമെന്നും ആഗ്രഹിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അക്രമത്തിന്റെ പാത ഇതുവരെ ഓർത്തഡോക്സ് സഭ സ്വീകരിച്ചിട്ടില്ല.

സഭയുടെ സമാധാനത്തിനു വേണ്ടി സുപ്രീം കോടതി തീർപ്പ് കൽപിച്ച വിധിയുടെ അന്തഃസത്ത അംഗീകരിച്ചാൽ മാത്രമേ ചർച്ചയ്ക്ക് പ്രസക്തിയുള്ളൂ. സുപ്രീം കോടതി തീർപ്പാക്കിയ വിഷയങ്ങൾ വീണ്ടും ചർച്ച ചെയ്യണമെന്ന അഭിപ്രായത്തോടു യോജിപ്പില്ല. 2017 ജൂലൈ 3ലെ വിധി അംഗീകരിക്കാൻ തയാറല്ലാത്ത നിലപാടുള്ളവരോട് വീണ്ടും ചർച്ച നടത്തുന്നതു കൊണ്ട് പ്രയോജനമുണ്ടെന്നു കരുതുന്നില്ല. പ്രശ്നങ്ങൾ സൃഷ്ടിച്ചതിനു ശേഷം അവ ഒന്നിച്ച് ചർച്ച ചെയ്തു തീർക്കാമെന്നു പറയുന്നതു ഖേദകരമാണെന്ന് മാർ ദിയസ്കോറസ് പറഞ്ഞു.

English Summary: Orthodox Church on Supreme Court Verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com