ADVERTISEMENT

പാലക്കാട് ∙ പാവങ്ങളുടെ ബാങ്ക് എന്നറിയപ്പെടുന്ന പോസ്റ്റ് ഓഫിസ് സേവിങ്സ് അക്കൗണ്ടുകളിൽ ഇനി മിനിമം ബാലൻസായി 500 രൂപ സൂക്ഷിച്ചില്ലെങ്കിൽ സർവീസ് ചാർജ് ഈടാക്കും. ഓരോ വർഷവും 100 രൂപ വീതമാണ് ഈടാക്കുക. നേരത്തെ 50 രൂപയായിരുന്നു മിനിമം ബാലൻസായി വേണ്ടിയിരുന്നത്.

3 വർഷം മിനിമം ബാലൻസ് ഇല്ലാതിരുന്നാൽ അക്കൗണ്ട് റദ്ദാക്കും. വർഷത്തിൽ ഒരു ഇടപാടെങ്കിലും നടത്തണമെന്ന നിബന്ധനയുണ്ട്. ഡിസംബറിനു മുൻപു മിനിമം ബാലൻസ് 500 രൂപയാക്കി നിലനിർത്താൻ അക്കൗണ്ട് ഉടമകൾക്കു നിർദേശം നൽകിയിട്ടുണ്ട്. ഒരു വർഷം സൗജന്യമായി ലഭിക്കുന്ന ചെക് ലീഫുകളുടെ എണ്ണം 10 ആയി കുറച്ചു.

അധിക ചെക് ലീഫിനു പണം അടയ്ക്കണം. എടിഎം കാർഡിനു വാർഷിക ഫീസ് ഈടാക്കിത്തുടങ്ങുമെന്നും സുചനയുണ്ട്. സാധാരണക്കാർക്കു സേവന നിരക്കുകളില്ലാതെ മികച്ച ബാങ്കിങ് സേവനം എന്ന ലക്ഷ്യത്തോടെ 2018ലാണു തപാൽ വകുപ്പ് സേവനം ആരംഭിച്ചത്.

രാജ്യത്ത് ഏതാണ്ട് 1.5 ലക്ഷം തപാൽ ഓഫിസുകളിലായി 9 കോടി അക്കൗണ്ടുകളുണ്ടെന്നാണു കണക്ക്. 500 കോടി രൂപയിലേറെ നിക്ഷേപമുണ്ട്. ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് (ഐപിപിബി) ഇടപാടുകളിലെ നിരക്കുകളിൽ വ്യത്യാസം വരുത്തിയിട്ടില്ല.

English Summary: Service charge if the minimum balance is not Rs.500 at Post Office Savings Account

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com