ADVERTISEMENT

ദുബായ്∙ അനുരഞ്ജനത്തിനു വേണ്ടി പ്രാർഥിക്കാൻ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്ത് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ. മരുഭൂമിയിലെ മഞ്ഞനിക്കര എന്നറിയപ്പെടുന്ന ദുബായ് മാർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവായുടെ ഓർമപ്പെരുന്നാളിൽ മുഖ്യകാർമികത്വം വഹിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസം ജീവിതത്തിൽ പ്രതിഫലിക്കണം. ക്രിസ്തു മാർഗത്തിൽ ജീവിക്കുക എന്നതാണു വിശ്വാസിയുടെ കടമ. മറ്റുള്ളവരേക്കാൾ മെച്ചമാണെന്ന് ആരും ചിന്തിക്കേണ്ട. എല്ലാവരെയും സ്നേഹിക്കാൻ കഴിയണമെന്നും ബാവാ പറഞ്ഞു. മാർ ബുട്രോസ്, മാർ ക്രിസോസ്റ്റമോസ്, മാർ ബർത്തലോമിയോസ് നഥാനിയേൽ, ഐസക് മാർ ഒസ്താത്തിയോസ് തുടങ്ങിയവർ സഹകാർമികരായി.

English Summary: Pray for reconciliation, Says Mar Ignatius Aprem II Patriarch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com