ADVERTISEMENT

കൊച്ചി∙ ഇടപ്പളളി–ആലുവ സെക്‌ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നു മുതൽ 20 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം. ഈ ദിവസങ്ങളിൽ ചെന്നൈ എഗ്‌മൂർ–ഗുരുവായൂർ എക്സ്പ്രസ് ഒരു മണിക്കൂർ 20 മിനിറ്റ് ഇടപ്പളളിയിൽ പിടിച്ചിടും. തിരുവനന്തപുരം– നിസാമുദ്ദീൻ‍ വീക്ക്‌ലി എക്സ്പ്രസ് 15ന് പുലർച്ചെ ഒരു മണിക്കാകും തിരുവനന്തപുരത്തു നിന്നു പുറപ്പെടുക.

കൊച്ചുവേളി– ലോകമാന്യതിലക് എക്സ്പ്രസ് 17നും 20നും അരമണിക്കൂർ വൈകി പുലർച്ചെ 1.05നാകും പുറപ്പെടുക. 18ന്റെ എറണാകുളം– പുണെ ബൈവീക്ക്‌ലി 5.45ന് പുറപ്പെടും. തിരുവനന്തപുരം–നിസാമുദ്ദീൻ‍ വീക്ക്‌ലി 19ന് പുലർച്ചെ 1.30നാകും പുറപ്പെടുക. ഈ ട്രെയിനുകളെല്ലാം 15 മിനിറ്റ് എറണാകുളം ടൗൺ സ്റ്റേഷനിൽ പിടിച്ചിടും.

ജനശതാബ്ദിയിൽ കോച്ച് കൂട്ടുന്നു

തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദിയിൽ ഒരു എസി ചെയർ കാറും 2 സെക്കൻഡ് ചെയർ കാർ കോച്ചുകളും കൂട്ടും. തിരുവനന്തപുരത്തു നിന്നുളള സർവീസിൽ 16 മുതലും കണ്ണൂരിൽ നിന്നുളള സർവീസിൽ 17 മുതലും കൂടുതൽ കോച്ചുകളുണ്ടാകും. തിരുവനന്തപുരം– കോഴിക്കോട് ജനശതാബ്ദിയിൽ ഒരു എസി ചെയർ കാർ കോച്ച് കൂട്ടും. 18ന് ഇത് നിലവിൽ വരും. ഇരു ട്രെയിനിലും കോച്ചുകൾ കൂട്ടണമെന്ന യാത്രക്കാരുടെ ഏറെക്കാലമായുളള ആവശ്യത്തിനാണു പരിഹാരം ഉണ്ടായിരിക്കുന്നത്.

English Summary: Train Regulations From Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com