ADVERTISEMENT

തിരുവനന്തപുരം∙ പിഎസ്‌സി ശനിയാഴ്ച നടത്തിയ കെഎഎസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) പരീക്ഷയുടെ ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. പരാതി 5 ദിവസത്തിനകം ഉദ്യോഗാർഥിയുടെ വെബ്സൈറ്റിലെ പ്രൊഫൈൽ വഴി നൽകാം. പരാതികളെല്ലാം പരിശോധിച്ച ശേഷം അന്തിമ ഉത്തര സൂചിക പിന്നീടു പ്രസിദ്ധീകരിക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും മൂല്യനിർണയം. പരീക്ഷാ പരിശീലന കേന്ദ്രങ്ങളുടെ റാങ്ക് ഫയലിലുള്ള ചോദ്യങ്ങളിൽ ചിലതു പരീക്ഷയിൽ ഉൾപ്പെടുത്തിയെന്ന ആക്ഷേപം പിഎസ്‌സി അധികൃതർ തള്ളി. മുൻകൂട്ടി പ്രസിദ്ധീകരിച്ച സിലബസ് അനുസരിച്ചുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ സമാന വിഷയങ്ങളെക്കുറിച്ചു ചോദ്യം വരാം. എന്നാൽ കെഎഎസ് പരീക്ഷയുടെ പ്രത്യേക ചോദ്യരീതി പോലും ആർക്കും മുൻകൂട്ടി മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെന്നാണു പിഎസ്‍സി അധികൃതരുടെ വിലയിരുത്തൽ. അതിനാൽ പകർത്തൽ ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി.

English summary: KAS answer key published

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com