ADVERTISEMENT

കോഴിക്കോട്∙ കൂടത്തായി സിലി വധക്കേസിൽ ഒന്നാം പ്രതി ജോളി ജോസഫ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി.  സെഷൻസ് കോടതി 12നു വിധി പറയും. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എൻ.കെ.ഉണ്ണിക്കൃഷ്ണനും പ്രതിഭാഗത്തിനു വേണ്ടി ബി.എ.ആളൂരും ഹാജരായി. 

കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതിയെ ഇനിയും വിചാരണത്തടവുകാരിയായി ജയിലിൽ കഴിയേണ്ട സാഹചര്യമില്ലെന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതിയുടെ കുറ്റസമ്മത മൊഴിയില്ലാതെ മറ്റൊരു തെളിവും കേസിലില്ല. പ്രധാന സാക്ഷികളുടെ മൊഴിയായി കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങളൊന്നും അവർ മജിസ്ട്രേട്ടിനു നൽകിയ രഹസ്യമൊഴിയില്ല. 

സിലി മരിച്ചതു സയനൈഡ് ഉള്ളിൽ ചെന്നാണെന്നും ജോളി ജോസഫാണ് കൊലപാതകം നടത്തിയത് എന്നതിനു വ്യക്തമായ തെളിവുകളുണ്ടെന്നും സ്പെഷൽ പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.  സിലിയുടെ മൃതദേഹത്തിൽ സയനൈഡിന്റെ അംശമുണ്ടന്നു ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കേസിലെ ഇരുപതോളം പ്രധാന സാക്ഷികൾ ജോളിയുടെ അടുത്ത ബന്ധുക്കളാണ്. പ്രതി ജാമ്യത്തിലിറങ്ങിയാൽ ഇവരെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. പുറത്തിറങ്ങുന്നതു പ്രതിയുടെ ജീവനു ഭീഷണിയാണ്. ജയിലിൽ ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതിയെ പുറത്തുവിടുന്നത് അപകടമാണെന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

English Summary: Koodathai Serial Murders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com