ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി, എല്ലായിടത്തും ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനും പരാതി പരിഹാര നടപടികൾ കാര്യക്ഷമമാക്കാനും ജല അതോറിറ്റി ജില്ലകളിൽ നോഡൽ ഓഫിസർമാരെ നിയോഗിച്ചു. ജല അതോറിറ്റി കോവിഡ് സെല്ലിന്റെ ഭാഗമായി ഇവർ പ്രവർത്തിക്കും.  

സൂപ്രണ്ടിങ് എൻജിനീയർമാരെയും എക്സിക്യൂട്ടീവ് എൻജിനീയർമാരെയുമാണ് നോഡൽ ഓഫിസർമാരായി നിശ്ചയിച്ചിട്ടുള്ളത്. ജില്ലാ എമർജൻസി ഓപ്പറേഷൻ സെല്ലിൽ എത്തുന്ന കുടിവെള്ള പ്രശ്നങ്ങൾ നോഡൽ ഓഫിസർമാരെ അറിയിക്കാൻ 24 മണിക്കൂറും കലക്ടറേറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനും ജല അതോറിറ്റി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. കാഷ് കൗണ്ടറുകൾ താൽക്കാലികമായി പ്രവർത്തിക്കാത്തതിനാൽ വെള്ളക്കരം ഓൺലൈൻ ആയി അടയ്ക്കാൻ https://epay.kwa.kerala.gov.in/ എന്ന ലിങ്ക് സന്ദർശിക്കുക.

വിവിധ ജില്ലകളിൽ നോഡൽ ഓഫിസർമാരെ ബന്ധപ്പെടാനുള്ള  നമ്പരുകൾ

∙ കോട്ടയം  8547638029  ∙ ഇടുക്കി 8547638451 

∙ തിരുവനന്തപുരം 9447797878 ∙ കൊല്ലം 8547638018 

∙ പത്തനംതിട്ട 8547638027  ∙ ആലപ്പുഴ 8547638043

∙ എറണാകുളം 9496044422  ∙തൃശൂർ 8547638019 

∙ പാലക്കാട് 8547638023 ∙ മലപ്പുറം 8547638028 

∙ കോഴിക്കോട് 8547638024 ∙വയനാട് 8547638058 

∙ കണ്ണൂർ 8547638025 ∙കാസർകോട് 8547001230

∙ടോൾ ഫ്രീ നമ്പർ: 1916

English summary: Kerala water authority consumer grievances

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com