ADVERTISEMENT

ഗൂഡല്ലൂർ ∙ കോവിഡ് രോഗിയെന്നു വിളിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ ചുമട്ടുതൊഴിലാളിയെ കുത്തിക്കൊന്നു. നൊണ്ടിമേടു സ്വദേശി ജ്യോതിമണി(44) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു പാലക്കാട് സ്വദേശിയും ഊട്ടി മാർക്കറ്റിലെ ഹോട്ടൽ തൊഴിലാളിയുമായ ദേവദാസി(40)നെ  ഊട്ടി പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടു മണിയോടെയാണു സംഭവം. ഊട്ടി മാർക്കറ്റിലെ ഹോട്ടലിൽ ഇരുന്ന് ജ്യോതിമണിയും സുഹൃത്തും ഭക്ഷണം കഴിക്കുമ്പോൾ ദേവദാസ് മേശയ്ക്കരികിലേക്കു കയറിവന്നു. മൂവരും സംസാരിക്കുന്നതിനിടെ ദേവദാസ് കേരളത്തിൽ പോയി വന്നതായി പറഞ്ഞു. ഇതിനിടെ ജ്യോതിമണി കോവിഡിന്റെ പേരിൽ ദേവദാസിനെ അധിക്ഷേപിച്ചെന്നാണ് ആരോപണം. 

തുടർന്നുണ്ടായ വാക്കേറ്റത്തിനു പിന്നാലെ ഹോട്ടലിൽ പച്ചക്കറി അരിയുന്ന കത്തിയെടുത്ത് ദേവദാസ് ജ്യോതിമണിയുടെ കഴുത്തിൽ കുത്തി. ഗുരുതര പരുക്കേറ്റ് നിലത്ത് വീണ ജ്യോതിമണിയെ ഊട്ടി ജില്ലാ അശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

English summary: COVID 19; man stabbed to death in gudalur

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com