ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് പശ്ചാത്തലത്തിൽ പഴം, പച്ചക്കറി, മറ്റു ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്ക് അന്യായമായി വില വർധിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വില വർധിപ്പിക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ ജില്ലകളിൽ കലക്ടർമാരുടെ നേതൃത്വത്തിൽ സമിതി ആരംഭിച്ചിട്ടുണ്ട്. ഏതെങ്കിലും പ്രദേശങ്ങളിൽ കൊള്ളവില ഈടാക്കുന്നുണ്ടെങ്കിൽ അധികൃതരെ അറിയിക്കാം.

പച്ചക്കറി വിതരണം സുഗമമാക്കുന്നതിന് ഹോർട്ടികോർപ്പിനെ അവശ്യ സർവീസ് ആയി പ്രഖ്യാപിച്ചു. കൃഷി വകുപ്പ് ഓൺലൈൻ സംവിധാനം ഒരുക്കും. ഹോർട്ടികോർപ്, വിഎഫ്പിസികെ, കേരഫെഡ്, സ്വകാര്യ സംരംഭങ്ങൾ എന്നിവ ചേർന്ന് ‘ജീവനി– സഞ്ജീവനി’ ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. എറണാകുളത്ത് എഎം നീഡ്സ് എന്ന ഓൺലൈൻ സംവിധാനം വഴി പഴം– പച്ചക്കറി വിതരണം ആരംഭിച്ചു.

തലേന്നു വൈകിട്ട് 7 വരെ നൽകുന്ന ഓർഡർ പ്രകാരം പഴം, പച്ചക്കറികൾ, കേരഫെഡ് വെളിച്ചെണ്ണ എന്നിവ പിറ്റേന്നു വിതരണം ചെയ്യും. ഈ സേവനത്തിനായി എഎം നീഡ്സ് ആപ് ഡൗൺലോഡ് ചെയ്യണം. മുറിച്ച പച്ചക്കറികളുടെ വിതരണവും തിരുവനന്തപുരത്തു ഇതിലൂടെ നടത്തുന്നു. തമിഴ്നാട്ടിൽ നിന്നുള്ള അവശ്യ ചരക്കു വാഹനങ്ങൾക്ക് അതിർത്തിയിൽ തടസ്സമുണ്ടാകില്ലെന്നു തിരുവനന്തപുരം, കന്യാകുമാരി കലക്ടർമാരുടെ ചർച്ചയിൽ ധാരണയായി.

English summary: Kerala lockdown; Pinarayi Vijayan against price hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com