ADVERTISEMENT

പാറശാല∙  ഡിവൈഎഫ്ഐ പ്രവർത്തകരെ മർദിച്ചെന്ന് ആരോപിച്ച് സിപിഎം നേതാക്കൾ നടപടി ആവശ്യപ്പെട്ട എസ്ഐക്കു മണിക്കുറുകൾക്കുള്ളിൽ ആഭ്യന്തര വകുപ്പിൻെറ ഗുഡ് സർവീസ് എൻട്രി. പാറശാല എസ്ഐ ശ്രീലാൽ ചന്ദ്രശേഖരൻ, മൂന്ന് പെ‍ാലീസുകാർ എന്നിവർക്കാണ് കോവിഡ് പ്രതിരോധത്തിൽ മികച്ച പ്രവർത്തനം നടത്തിയെന്ന് കാണിച്ച്  ഇന്നലെ വൈകിട്ട് ബഹുമതി നൽകി ഡിഐജിയുടെ ഉത്തരവെത്തിയത്. 

ചെ‍ാവ്വ രാത്രി 7.30ന് നടുത്തോട്ടം ചാനലിനു സമീപം കൂട്ടമായി നിന്ന ‍ഡിവൈഎഫ്ഐ പ്രവർത്തകരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടപ്പോൾ പരുഷമായി പ്രതികരിച്ചതോടെയാണ് തുടക്കം. ഇതോടെ പെ‍ാലീസ് കൂടിനിന്നവരെ വിരട്ടിയോടിച്ചു. കഴുത്തിൽ  ലാത്തി കെ‍ാണ്ട് മർദിച്ചെന്ന് കാണിച്ച് സംഘത്തിലുണ്ടായിരുന്ന നടുത്തോട്ടം സ്വദേശി ശ്രീജുവിൻെറ പരാതിയിൽ ഭരണപക്ഷനേതാക്കൾ ഇടപെട്ടതോടെ സംഭവം വിവാദമായി. 

അകാരണമായി ലാത്തിച്ചർജ്  നടത്തിയ എസ്ഐക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ പ്രദേശത്ത് തടിച്ചുകൂടി. ഇതോടെ നെയ്യാറ്റിൻകര ഡിവൈഎസ്പി സ്ഥലത്തെത്തി.  രാത്രി തന്നെ എസ്ഐയുടെ മെ‍ാഴിയും രേഖപ്പെടുത്തി. എന്നാൽ എസ്ഐക്കെതിരെ നടപടിക്കുള്ള നീക്കം  ശക്തമായതോടെ ഉന്നത ഉദ്യേ‍‍ാഗസ്ഥർ ഇടപെടുകയായിരുന്നു. ഒടുവിലാണ്   ഗുഡ് സർവീസ് എൻട്രി എത്തിയത്.

English summary: Kerala lockdown; Police lathi charge on Thiruvananthapuram 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com