ADVERTISEMENT

തിരുവനന്തപുരം ∙ ലോക്ഡൗണിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നു മുതൽ കർശന നടപടിക്കു പൊലീസ്. വ്യക്തമായ കാരണമില്ലാതെയോ നിർദേശം അവഗണിച്ചോ യാത്ര ചെയ്യുന്നവരെ അറസ്റ്റ് ചെയ്യും. സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ സത്യവാങ്മൂലം ഹാജരാക്കിയാലേ യാത്ര തുടരാൻ അനുവദിക്കൂ. സത്യവാങ്മൂലം പരിശോധിച്ച ശേഷം പൊലീസ് തിരിച്ചുനൽകും. യാത്ര ചെയ്യുന്ന ആൾ ഒഴികെ മറ്റാരും സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തേണ്ടതില്ലെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

അനാവശ്യ യാത്രക്കാരെന്നു കണ്ട 2535 പേർക്കെതിരെ കേസെടുത്തു. 1636 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. രണ്ടു ദിവസത്തിനിടെ കേസെടുത്തവർ 4396 ആയി. ഡ്രൈവർക്കു പുറമേ ഒരാളെ കൂടി മാത്രമേ വാഹനത്തിൽ കൊണ്ടുപോകാൻ പാടുള്ളൂവെന്ന വ്യവസ്ഥ, കിടപ്പു രോഗികളെയും മറ്റും കൊണ്ടുപോകുന്നതിൽ ഇളവുവരുത്തി. 

പാസ്: കൂടുതൽ ഇളവ്

സ്വകാര്യ ആശുപത്രി ഡോക്ടർമാരും നഴ്സുമാരും ജീവനക്കാരും, ആംബുലൻസ് ഡ്രൈവർമാർ, ജീവനക്കാർ, മെഡിക്കൽ ഷോപ്പ്–ലാബ് ജീവനക്കാർ, മൊബൈൽ ടവർ ടെക്നീഷ്യന്മാർ, ഡേറ്റ സെന്റർ ഓപ്പറേറ്റർമാർ, യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ബോയ്സ്, സ്വകാര്യ സുരക്ഷാ ജീവനക്കാർ, പാചകവാതക വിതരണക്കാർ, പെട്രോൾ ബങ്ക് ജീവനക്കാർ എന്നിവരെ പൊലീസ് പാസിൽനിന്ന് ഒഴിവാക്കി. ഇവർക്കു സ്വന്തം സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് മതി

‘ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ. ഇതിൽ വിട്ടുവീഴ്ച ഉണ്ടാകില്ല. നിർദേശം പാലിക്കാതെ ന്യായമായ ആവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ കടുത്ത നടപടി വരും.’ 

  മുഖ്യമന്ത്രി പിണറായി വിജയൻ

English summary: Kerala lockdown; Police ask to avoid unwanted travel

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com