ADVERTISEMENT

തിരുവനന്തപുരം ∙ സാംക്രമിക രോഗങ്ങൾ തടയാനും അനുബന്ധ സാഹചര്യങ്ങൾ നേരിടാനും സർക്കാരിനു കൂടുതൽ അധികാരങ്ങൾ നൽകുന്ന ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിലെ വ്യവസ്ഥകൾ ലംഘിച്ചാൽ 2 വർഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കും.

കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ് എന്ന പേരിൽ പുതിയ ഓർഡിനൻസ് ഇറക്കുന്നതിനു ഗവർണറോടു ശുപാർശ ചെയ്യും. നിലവിലുള്ള തിരുവിതാംകൂർ എപിഡമിക് ഡിസീസസ് ഓർഡിനൻസ്, കൊച്ചി എപിഡമിക് ഡിസീസസ് ഓർഡിനൻസ് എന്നിവ റദ്ദാക്കിയായിരിക്കും കർശന വ്യവസ്ഥകളോടെ പുതിയ ഓർഡിനൻസ്. 

ഇതോടെ സർക്കാരിനു മതസ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ മേഖലയിലും നിയന്ത്രണം കൊണ്ടുവരാം. അവശ്യ സർവീസുകളിൽ സമരം നിരോധിക്കാം. പൊതു– സ്വകാര്യ പരിപാടികൾ നിയന്ത്രിക്കാം. ആൾക്കൂട്ടം തടയാനുള്ള കർശന വ്യവസ്ഥകളും ഉണ്ടാകും.

8 ഓർഡിനൻസുകൾ വീണ്ടും ഇറക്കും

തിരുവനന്തപുരം ∙ എട്ട് ഓർഡിനൻസുകൾ പുനർവിളംബരം ചെയ്യുന്നതിനു  ഗവർണറോടു ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. കർഷകത്തൊഴിലാളി (ഭേദഗതി) ഓർഡിനൻസ്,തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസ്,ധാതുക്കൾ (അവകാശങ്ങൾ നിക്ഷിപ്തമാക്കൽ) ഓർഡിനൻസ്,കേരള വിദ്യാഭ്യാസ (ഭേദഗതി) ഓർഡിനൻസ്, ദേവസ്വം റിക്രൂട്മെന്റ് ബോർഡ് (ഭേദഗതി) ഓർഡിനൻസ്,സംസ്ഥാന ചരക്കു സേവന നികുതി (ഭേദഗതി) ഓർഡിനൻസ്, സഹകരണ സംഘം (രണ്ടാം ഭേദഗതി) ഓർഡിനൻസ്,കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജി ഓർഡിനൻസ് എന്നിവയാണു വീണ്ടും ഇറക്കുക.

English summary: Kerala ordinance on epidemic 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com