ADVERTISEMENT

പാലക്കാട് ∙ തമിഴ്നാട് അതിർത്തിയിലെ തടസ്സം കേരളത്തിലേക്കുള്ള അവശ്യവസ്തുക്കളുടെ നീക്കത്തെ സാരമായി ബാധിക്കുന്നു. ദിവസവും രണ്ടായിരത്തോളം ചരക്കുലോറികൾ കടന്നുവന്നിരുന്ന വാളയാർ അതിർത്തിയിലൂടെ രണ്ടു ദിവസത്തിനുള്ളിൽ ആകെ വന്നതു നൂറോളം ലോറികൾ മാത്രം. 

തമിഴ്നാട്ടിൽ നിന്നു ലോഡുമായി വരുന്ന ലോറികൾ കേരളത്തിലേക്കു കടത്തിവിടുന്നുണ്ടെങ്കിലും കേരളത്തിൽ നിന്നു തമിഴ്നാട്ടിലേക്കു ചരക്കെടുക്കാൻ പോകുന്നവയെ കടത്തിവിടുന്നില്ല. ചരക്കുവാഹനങ്ങൾ സുഗമമായി കടത്തിവിടുമെന്നു സർക്കാർ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും തമിഴ്നാട് ഉറപ്പു നൽകുന്നുണ്ടെങ്കിലും അതു പാലിക്കപ്പെടുന്നില്ല. കേരളത്തിലെ മറ്റു ജില്ലകളിലേക്കു പച്ചക്കറി കൊണ്ടുപോകുന്ന പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് പാലക്കാട്. ഇവിടത്തെ മൊത്തവ്യാപാരികൾ പച്ചക്കറി വാങ്ങുന്നതു തമിഴ്നാട്ടിൽ നിന്നാണ്. ഈ മൊത്ത വ്യാപാരികളുടെ വാഹനങ്ങളൊന്നും അതിർത്തി കടന്നുപോകാൻ അനുവദിക്കുന്നില്ല. 

രണ്ടു ദിവസത്തിനിടെ പച്ചക്കറിയുമായി തമിഴ്നാട്ടിൽ നിന്ന് വന്ന 100 ലോറികളിൽ 60 എണ്ണം മാത്രമാണ് എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്കു ചരക്കുമായി പോയത്. ജില്ലയിലെ പ്രധാനപ്പെട്ട ഏഴു ചെക് പോസ്റ്റുകളിലും എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരമുള്ള ഉദ്യോഗസ്ഥരെ കേരള സർക്കാർ ഇന്നലെ നിയമിച്ചു.

English summary: Lockdown; Goods movement to Kerala delays

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com