ADVERTISEMENT

മലപ്പുറം ∙ സംസ്ഥാനത്തെ വിവിധ ബറ്റാലിയനുകളിലായി പരിശീലനം നടത്തിവരുന്ന റിക്രൂട്ട് സേനാംഗങ്ങളെ പൊലീസ് സ്റ്റേഷനുകളിൽ വിന്യസിക്കാൻ തീരുമാനം. കഴിഞ്ഞ ഫെബ്രുവരിയിൽ പരിശീലനം ആരംഭിച്ച 2,200 പേരെയാണു അവരുടെ മാതൃ പൊലീസ് സ്റ്റേഷനുകളിൽ വൊളന്റിയർ ഡ്യൂട്ടിയിൽ നിയമിക്കുന്നത്. കോവിഡിനെത്തുടർന്നു ലോക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊലീസുകാരുടെ അമിത ജോലിഭാരവും സ്റ്റേഷനുകളിലെ ആൾക്ഷാമവും പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണു തീരുമാനം. 

കോവിഡ് മൂലം റിക്രൂട്ട് സേനാം‌ഗങ്ങളുടെ അടിസ്ഥാന പരിശീലനം ബറ്റാലിയനുകളിൽ ഇന്നലെമുതൽ താൽകാലികമായി നിർത്തിവച്ചു. തുടർന്നു മെഡിക്കൽ പരിശോധനയ്ക്കു വിധേയരാക്കിയശേഷം ഓരോരുത്തരെയും പൊലീസ് വാഹനത്തിൽ വീടുകളിലെത്തിച്ചു. നാളെ മുതൽ മാതൃ സ്റ്റേഷനുകളിൽ ഇവർ സേവനത്തിനു ഹാജരാകണം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സ്റ്റേഷനുമായി ബന്ധപ്പെട്ടു മഫ്തിയിൽ ജോലി ചെയ്യണമെന്നാണു നിർദേശം.

English summary: Police officers under training deploys in stations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com