sections
MORE

വയനാട്ടിലും കോവിഡ്

covid-19-rep
SHARE

തിരുവനന്തപുരം ∙ ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടാതിരുന്ന വയനാട് ജില്ലയിലും രോഗം സ്ഥിരീകരിച്ചു. ഇതോടെ, ഇനി കേരളത്തിൽ കൊല്ലം ജില്ല മാത്രമാണ് കോവിഡ് മുക്തം.  ഇന്നലെ 19 പേർക്കു രോഗം സ്ഥിരീകരിച്ചു (കണ്ണൂർ– 9, കാസർകോട്– 3, മലപ്പുറം– 3, തൃശൂർ– 2, ഇടുക്കി– 1, വയനാട്– 1). നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 

ഇതുവരെ കേരളത്തിൽ മൊത്തം 137 പേർക്കാണു രോഗം ബാധിച്ചത്. രോഗമുക്തനായ ഒരാൾ ഉൾപ്പെടെ 126 പേരാണ് ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുളളത്. കൊച്ചിയിൽ ചികിത്സയിലായിരുന്ന 3 കണ്ണൂർ സ്വദേശികളും 2 വിദേശികളും ഇന്നലെ ആശുപത്രിവിട്ടു. പത്തനംതിട്ടയിൽ ചികിത്സയിലായിരുന്ന ഒരാളുടെ ഫലം നെഗറ്റീവാണ്.

നിരീക്ഷണത്തിലുള്ള 1,02,003 പേരിൽ 1,01,402 പേർ വീടുകളിലും 601 പേർ ആശുപത്രികളിലുമാണ്. ഇന്നലെ 136 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 5342 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3768 എണ്ണം നെഗറ്റീവാണ്. 

English summary: COVID 19 confirms in Wayanad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA